For reading Malayalam

ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ളോഗ്ഗിന്‍റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font. (Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
(കായംകുളം സൂപ്പര്‍ഫാസ്റ്റില്‍ അരങ്ങേറുന്ന എല്ലാ കഥയും,കയറി ഇറങ്ങുന്ന എല്ലാ കഥാപാത്രങ്ങളും സാങ്കല്പികം മാത്രമാണ്.എവിടെയെങ്കിലും സാമ്യം തോന്നിയാല്‍ അതിനു കാരണം ഭൂമി ഉരുണ്ടതായതാണ്.)
കഥകള്‍ അടിച്ചു മാറ്റല്ലേ,ചോദിച്ചാല്‍ തരാട്ടോ.

മറക്കരുത് ഈയൊരു നാള്‍




ഇതൊരു കഥയാണ്..
ഈ കഥ മനുവിന്‍റെ കഥയാണ്‌ !!!
എന്നാല്‍ കായംകുളം സൂപ്പര്‍ഫാസ്റ്റില്‍ നിങ്ങള്‍ എപ്പോഴും കാണുന്ന മനുവിന്‍റെ കഥയല്ല, ഇതിലെ മനു മറ്റൊരു മനുവാണ്.
കഥ തുടങ്ങുന്നു...

ഡല്‍ഹിയിലെ ഒരു വൈകുന്നേര വേള.
ആഭ ആകെ അസ്വസ്ഥതയാണ്, സമയം നീണ്ട് പോകുന്നു.അവള്‍ സംശയഭാവത്തില്‍ മനുവിനെ നോക്കി.മനുവിനും എന്ത് അവളോട് പറയേണമെന്ന് അറിയില്ല, ഇപ്പോ തന്നെ മണി അഞ്ച് ആകുന്നു, എപ്പോഴും സമയ നിഷ്ഠയില്‍ ശ്രദ്ധ ചെലുത്തുന്ന അദ്ദേഹം എന്തേ ഇന്നിങ്ങനെ?
അന്ന് രാവിലെ കൂടി ഉറക്കം ഉണരാന്‍ താമസിച്ച ആഭയെ അദ്ദേഹം സ്നേഹത്തിന്‍റെ പുറത്ത് ശാസിച്ചത് മനുവിന്‍റെ മനസില്‍ മുഴങ്ങുന്നുണ്ട്...
"ആഭേ, ഇത്തരം പ്രവൃത്തി ഞാന്‍ ഇഷ്ടപ്പെടുന്നില്ല, ഇത്തരം കാര്യങ്ങള്‍ക്ക് സാക്ഷിയാകാന്‍ ദൈവം എന്നെ അധികകാലം അനുവദിക്കിലെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു"
തനിക്ക് പ്രിയപ്പെട്ട ആഭയോട് പോലും സമയ നിഷ്ഠയെ കുറിച്ച് ശാസിച്ച് സംസാരിച്ച അദ്ദേഹം ഇപ്പോ സമയത്തെ കുറിച്ച് ആലോചിക്കുന്നേ ഇല്ല?
എന്തേ??
ഒരു പക്ഷേ ഇപ്പോ നടക്കുന്ന ചര്‍ച്ച അത്രയ്ക്ക് ഗൌരവം ഏറിയതാകാം!!
മനു സ്വയം സമാധാനിച്ചു.

അതേ സമയത്ത് മനു നില്‍ക്കുന്ന സ്ഥലത്ത് നിന്ന് അധികം ദൂരെയല്ലാതെയുള്ള റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഒരു ട്രെയിന്‍ ചൂളം വിളിച്ച് പുറപ്പെട്ടു.ആ വാഹനം പോയതിന്‍റെ കോലാഹലം കഴിഞ്ഞപ്പോള്‍ ആറാം നമ്പര്‍ വിശ്രമ മുറിയിലിരുന്ന് വിഷ്ണു തന്‍റെ കൈയ്യിലിരുന്ന സാധനം അടുത്തിരുന്ന സുഹൃത്തിനു നീട്ടി കൊണ്ട് പറഞ്ഞു:
"മുപ്പത്തിയഞ്ച് അടി, അത് മാത്രം ഓര്‍ത്താല്‍ മതി, അത്രേം ദൂരമേ ആകാവു"
വിഷ്ണുവിന്‍റെ വാക്കുകള്‍ കേട്ട് സംശയഭാവത്തില്‍ ആ സാധനത്തിലേക്ക് നോക്കുന്ന യുവാവിനു വിഷ്ണുവിന്‍റെ സമീപത്ത് ഇരുന്ന നാരായണന്‍ ധൈര്യം കൊടുത്തു:
"പേടിക്കേണ്ടാ വിനു, ഇറ്റാലിയനാണ്"
വിനു ഒരു ചെറു ചിരിയോടെ ആ സാധനം കൈയ്യില്‍ വാങ്ങി, പുതിയൊരു കളിപ്പാട്ടം കൈയ്യില്‍ കിട്ടിയ കുട്ടിയെ പോലെ കൌതുകത്തോടെ അതിലേക്ക് നോക്കി.
ആ കൌതുകത്തിനു ഒരു അര്‍ത്ഥം ഉണ്ടായിരുന്നു, ഒരു ലക്ഷ്യം ഉണ്ടായിരുന്നു!!

ഇപ്പോ സമയം അഞ്ച് മണി കഴിഞ്ഞ് അഞ്ച് മിനിറ്റ് കൂടി ആയിരിക്കുന്നു..
മനു ആകെ അസ്വസ്ഥതയിലാണ്, അന്നേ ദിവസം സംഭവിച്ച കാര്യങ്ങള്‍ ഒരിക്കല്‍ കൂടി മനുവിന്‍റെ മനസില്‍ തെളിഞ്ഞു വന്നു, എന്നത്തേയും പോലെ തന്‍റെ ഗുരുനാഥന്‍റെ മുന്നിലിരുന്ന് അദ്ദേഹത്തിനു പ്രിയപ്പെട്ട പ്രാര്‍ത്ഥനാ ശ്ലോകം ചൊല്ലിയത് മുതലുള്ള സംഭവങ്ങള്‍..
കൂടെ എന്തോ അരുതാത്തത് സംഭവിക്കാന്‍ പോകുന്നതിന്‍റെ ദുസൂചനയായ കാര്യങ്ങളും...

അന്നേ ദിവസം.
പുലര്‍ച്ചേ 3.30
ഡല്‍ഹി അപ്പോഴും അന്ധകാരത്തിലായിരുന്നു..
എങ്കിലും ഗുരുനാഥനു മുന്നിലിരുന്ന് മനു ശ്രദ്ധയോടെ ആ ശ്ലോകം വായിച്ചു..

"അണിഞ്ഞൊരുങ്ങിയാലും ഇല്ലെങ്കിലും
ഹേ മനുഷ്യാ, നീ കളങ്കരഹിതനായിരിക്കുക
ഒരു കൈ മാത്രമാണെങ്കിലും നിര്‍ത്തരുത്, നിന്‍റെ പോരാട്ടം
വീണ്ടും തുടരുക കളങ്കലേശമന്യേ"

അത് കേട്ടതും ഗുരുനാഥന്‍റെ മുഖത്തൊരു പുഞ്ചിരി വിടര്‍ന്നു, അതേ പുതിയ പ്രഭാതത്തെ വരവേല്‍ക്കാന്‍ അദ്ദേഹം തയ്യാറായി കഴിഞ്ഞു.പ്രായം എഴുപത്തിയെട്ടിനു മേലെ ആയെങ്കിലും അതിന്‍റെ ക്ഷീണം ലവലേശമില്ലാതെ അദ്ദേഹം പതിയെ എഴുന്നേറ്റു.

സമയം പുലര്‍ച്ചെ അഞ്ചര.
ഡല്‍ഹി ഉണരുന്നതേയുള്ളു, എന്നാല്‍ ഇപ്പോള്‍ ഗുരു മയക്കത്തിലാണ്.അദ്ദേഹത്തിന്‍റെ സമീപത്ത് തന്നെ പുതുക്കിയ രേഖകള്‍ ഇരിക്കുന്നു, എല്ലാം വൃത്തിയായി അടുക്കി വച്ചിരിക്കുന്നു.രാവിലെ നാലേ മുക്കാല്‍ മുതല്‍ കരടു രേഖയിലെ തെറ്റ് തിരുത്തിയിരുന്ന ഇടക്ക് എപ്പോഴോ പതിവു പോലെ ചെറു ചൂടു വെള്ളത്തില്‍ നാരങ്ങാ നീരും തേനും ചേര്‍ത്ത് കഴിച്ച ശേഷം വീണ്ടും ഗുരു ജോലി തുടര്‍ന്നത് മനുവിനു ഓര്‍മ്മയുണ്ട്, പിന്നെ ഏപ്പോഴോ ക്ഷീണം കാരണം മയങ്ങിയതാവാം.

"മനു സമയമേറെയായി"
ആഭിയുടെ വാക്കുകളാണ്‌ മനുവിനെ സ്വപ്നത്തില്‍ നിന്ന് ഉയര്‍ത്തിയത്.
വാച്ചില്‍ നോക്കിയപ്പോള്‍ അഞ്ച് പത്ത്!!
കാത്തിയാവാഡയില്‍ നിന്ന് വന്ന് ആകാംക്ഷയോട് കാത്ത് നില്‍ക്കുന്ന രണ്ട് പേരെ നോക്കി മനു പറഞ്ഞു:
"നിങ്ങളുടെ കാര്യം ഞാന്‍ അദ്ദേഹത്തോടെ സംസാരിച്ചു, ഇപ്പോ ഒരു പ്രാര്‍ത്ഥനാ യോഗമുണ്ട്, ശരിക്കും അഞ്ച് മണിക്ക് തുടങ്ങേണ്ടതാ, അതിനു ശേഷം കാണാമെന്ന് പറഞ്ഞിട്ടുണ്ട്"
"സത്യമാണോ?"
"സത്യം, അദ്ദേഹം ജീവിച്ചിരുന്നാല്‍ കാണുമെന്ന് ഉറപ്പ് നല്‍കിയുട്ടുണ്ട് പോരെ?"
"മതി, അത് മതി"
അവരുടെ മുഖത്തെ സന്തോഷം കണ്ടോണ്ട് മനു പതിയെ ഗുരുനാഥനെ സമീപിച്ചു.അദ്ദേഹം ചര്‍ച്ചക്കിടയില്‍ തല ഉയര്‍ത്തി മനുവിനെ നോക്കി, മനു ഒന്നും മിണ്ടാതെ വാച്ച് ഉയര്‍ത്തി കാണിച്ചു.സമയത്തെ കുറിച്ച് ബോധവാനായ അദ്ദേഹം ചര്‍ച്ച നിര്‍ത്തി പതിയെ എഴുന്നേറ്റു, യോഗത്തില്‍ പോകാന്‍ തുടങ്ങുന്നതിനു മുന്നേ ചര്‍ച്ചയില്‍ പങ്കെടുത്ത സര്‍ദ്ദാറിനോട് ഒരു കാര്യം കൂടി ഉണര്‍ത്തിച്ചു:
"രണ്ട് പേരും കഴിവതും രമ്യമായി പോകണമെന്നാണ്‌ എന്‍റെ ആഗ്രഹം"
അത് കേട്ടിരുന്നയാള്‍ പതിയെ തലയാട്ടി, അപ്പോള്‍ കുറെ അകലെ മാറി വിഷ്ണുവും നാരായണനും നല്ല ടെന്‍ഷനിലായിരുന്നു, ദൌത്യം എന്താകും എന്ന് അറിയാത്ത ടെന്‍ഷനില്‍.

സേവാഗ്രാമത്തിന്‍റെ കാര്യത്തിലെ തീരുമാനം ഇന്ന് അറിയാമെന്ന് മനുവിനു ഉറപ്പായിരുന്നു.കാരണം രാവിലത്തെ മയക്കത്തിനു ശേഷം കര്‍മ്മ നിരതനായ ഗുരുവിനോട് മനു ഒന്നേ ചോദിച്ചുള്ളു:
"ഫെബ്രുവരി രണ്ടിനു തന്നെ പോകേണ്ടി വരുമോ?"
"കിഷോര്‍ലാലിനോട് ചെല്ലാമെന്ന് കത്ത് എഴുതിയിട്ടുണ്ട്, പിന്നെ ഭാവിയല്ലേ, ആര്‍ക്കറിയാം"
ഒന്ന് നിര്‍ത്തിയട്ട് അദ്ദേഹം തുടര്‍ന്നു...
"എന്തായാലും ഇന്ന് വൈകിട്ടത്തെ പ്രാര്‍ത്ഥനാ യോഗത്തിനു ശേഷം തീരുമാനിക്കാം"
അങ്ങനെ പറഞ്ഞതിനു ശേഷം വിവിധ ചര്‍ച്ചകള്‍ക്ക് ഒടുവില്‍ ഒരു പത്തര ആയതോടെ അദ്ദേഹം വിശ്രമിക്കാന്‍ കയറി.ഉച്ചക്ക് എഴുന്നേറ്റ അദ്ദേഹം പതിവില്ലാതെ ആരേയും സഹായത്തിനു വിളിക്കാതെ ബാത്ത് റൂമില്‍ പോയി..
മനുവിനു അത് അത്ഭുതമായിരുന്നു!!!
മനുവിന്‍റെ അത്ഭുതത്തിനു മറുപടിയായി ഗുരു പാടിയത് മഹാകവി രവീന്ദ്രനാഥ ടാഗോര്‍ എഴുതിയ രണ്ട് വരികളായിരുന്നു...

""ഏകനായ് നടക്കുക,
നടക്കുക ഏകനായ്..."

അന്നേരം ആ കവിത കേട്ട് ചിരിച്ച മനു പിന്നെ കാണുന്നത് വിവിധ ചര്‍ച്ചകളുടെ തിരക്കിലേക്ക് പോയ ഗുരുവിനെയാണ്, ഇപ്പോള്‍ ചര്‍ച്ചകള്‍ അവസാനിപ്പിച്ച് പ്രാര്‍ത്ഥനായോഗത്തിനു പോകാന്‍ അദ്ദേഹം തയ്യാറായിരിക്കുന്നു...
മനുവിനോട് ഒപ്പം യോഗസ്ഥലത്തേക്ക് നടന്ന് ഗുരുവിനെ വഴിയില്‍ കാത്ത് നിന്ന വിനു അഭിവാദ്യം ചെയ്തു:
"നമസ്തേ"
ഗുരുനാഥന്‍ തിരികെ കൈ കൂപ്പി.
അനുഗ്രഹം വാങ്ങാനായി വിനു കുനിഞ്ഞപ്പോള്‍ മനു അവനെ തടഞ്ഞ് കൊണ്ട് പറഞ്ഞു:
"സഹോദരാ, ഇപ്പോ തന്നെ വൈകിയിരിക്കുന്നു, ദയവായി അത് മനസിലാക്കുക"
മനു പറഞ്ഞത് ശരിയായിരുന്നു, അപ്പോള്‍ തന്നെ സമയം അഞ്ച് പതിനാറ്‌ ആയിരിക്കുന്നു!!
അനുഗ്രഹം വാങ്ങാനായി കുനിഞ്ഞ വിനു, തന്‍റെ കൈയ്യില്‍ ഒളിപ്പിച്ച് വച്ച പിസ്റ്റള്‍ ആ ഗുരുനാഥന്‍റെ നെഞ്ചിലേക്ക് ചൂണ്ടി...
മുപ്പത്തിയഞ്ച് അടി ദൂരെ നിന്ന് വെടിയുതിര്‍ക്കാവുന്ന ഏഴ് അറകളുള്ള ഓട്ടോമാറ്റിക്ക് പിസ്റ്റള്‍...
ആന്‍ ഇറ്റാലിയന്‍ മെയ്ഡ് ബ്ലാക്ക് ബെരേറ്റ പിസ്റ്റള്‍!!!!
അപകടം മനസിലാക്കിയ ഗുരുനാഥന്‍ വിനുവിന്‍റെ കണ്ണുകളിലേക്ക് നോക്കി..
അതൊരു നിമിഷമായിരുന്നു...
ചരിത്രത്തിന്‍റെ ഇടത്താളുകളിലെന്നും ഭാരതത്തെ സ്നേഹിക്കുന്ന കോടിക്കണക്കിനു ജനങ്ങള്‍ ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത നിമിഷം...
വിഷ്ണു കര്‍ക്കറെയുടെയും, നാരായണന്‍ ആംതേയുടെയും ധൈര്യത്തില്‍ പുറപ്പെട്ട, വിനു എന്ന നാഥുറാം വിനായക് ഗോഡ്സേയും, സര്‍ദ്ദാര്‍ വല്ലഭായി പട്ടേലിനോട്, ജവഹര്‍ലാല്‍ നെഹ്റുവുമായുള്ള അഭിപ്രായ വ്യത്യാസം മാറ്റണമെന്ന് പറഞ്ഞതിനു ശേഷം പ്രാര്‍ത്ഥനാ യോഗത്തിനു പുറപ്പെട്ട സാക്ഷാല്‍ മഹാത്മാഗാന്ധി എന്ന നമ്മുടെ പ്രിയപ്പെട്ട ബാപ്പുജിയും നേര്‍ക്ക് നേരെ നോക്കിയ നിമിഷം...
ഞാന്‍ അടുത്ത് ഉണ്ടായിരുന്നെങ്കില്‍ ഗോഡ്സേയുടെ തല തല്ലി പൊളിച്ചേനേന്ന് ഒരോ ഇന്ത്യക്കാരനും പറയാന്‍ ആഗ്രഹിക്കുന്ന നിമിഷം!!!

ഠോ...ഠോ...ഠോ...
മൂന്ന് വെടി!!!

മൂന്ന് വെടിയാണ്‌ ആ മറ്റേടത്തെ മോന്‍ നമ്മുടെ പ്രിയ രാഷ്ട്രപിതാവിന്‍റെ നെഞ്ചിലും വയറിലുമായി വച്ചത്.കുഴഞ്ഞ് വീണപ്പോഴും ആ കര്‍മ്മയോഗി ധീരമായ ശബ്ദത്തില്‍ പറഞ്ഞു:
"ഹേ റാം, ഹേ റാം.."
തുടര്‍ന്ന് മഹാത്മാവിന്‍റെ ദേഹം നിശ്ചലമായി!!!
മനുവിന്‍റെയും ആഭയുടെയും മടിയില്‍ കിടന്ന് അദ്ദേഹം മരിച്ചത്, 1948 ജനുവരി 30നു വൈകിട്ട് 5.17നു ആയിരുന്നു.
പോര്‍ബന്തറില്‍ തുടങ്ങി രാജ്കോട്ട്, ഡര്‍ബന്‍, പീറ്റേഴ്സ് ബര്‍ഗ്ഗ്, ജോഹന്നസ് ബര്‍ഗ് എന്നിവിടങ്ങള്‍ താണ്ടി ചമ്പാരനിലും സബര്‍മതിയിലും തങ്ങി, യെര്‍വാദയില്‍ തടവറയില്‍ കിടന്ന്, ദണ്ഡിയിലെ ഉപ്പ് കുറുക്കി, സേവാഗ്രാമിലും നൌഖയിലും സാന്തനം പകര്‍ന്ന്, കല്‍ക്കട്ടയില്‍ വിഭജനത്തിന്‍റെ മുറിവുണക്കി ഡല്‍ഹിയില്‍ അവസാനിച്ച ഒരു മഹത് യാത്രയുടെ അന്ത്യമായിരുന്നു അത്.

എന്നാല്‍ ആ യാത്ര അവസാനിക്കുന്നില്ല...
ഒരോ ഭാരതീയന്‍റെയും മനസ്സുകളിലൂടെ ഇന്നും ആ യാത്ര തുടരുന്നു..
മരിച്ച് കിടന്ന് മഹാത്മാവിന്‍റെ മുഖത്ത് നോക്കിയ മനുവിനു ഒരിക്കല്‍ അദ്ദേഹം പറഞ്ഞ വാക്കുകളാണ്‌ ഓര്‍മ്മ വന്നത്...

"ആരെങ്കിലും എന്‍റെ മേല്‍ വെടിയുതിര്‍ത്താല്‍ ഞാന്‍ ആര്‍ത്തനാദം പുറപ്പെടുവിക്കാതെ, ദൈവനാമം ഉച്ചരിച്ച് മരണത്തിനു കീഴടങ്ങും.അപ്പോള്‍ നീ ലോകത്തോട് പറയണം, ഇവിടെ ഒരു യഥാര്‍ത്ഥ മഹാത്മാ ജീവിച്ചിരുന്നെന്ന്..."

അതേ, അത് സത്യമാണ്....
നമ്മുടെ രാഷ്ട്രപിതാവായ, നമ്മുടെ പ്രിയ ബാപ്പുജി, യഥാര്‍ത്ഥ മഹാത്മാ തന്നെയാണ്!!
അദ്ദേഹത്തിനായി, നമുക്കായി, ഭാരതാംബക്കായി, ഉള്ളിലെ കളങ്കങ്ങള്‍ മാറ്റി നമുക്ക് ഒന്നിക്കാം സോദരരേ,
ജാതി മത വര്‍ണ്ണ ഭാഷാ വ്യത്യാസങ്ങള്‍ മറന്ന്, നാം ഒന്ന് എന്ന് ചിന്തിച്ച് നമുക്ക് ഒന്നിക്കാം...
അങ്ങനെ ഭാരതത്തെ ബാപ്പുജി ആഗ്രഹിച്ച പോലെ ലോകത്തിനു മാതൃകയാക്കാം..
തുടര്‍ന്ന് ഭാരതത്തിന്‍റെ ഐക്യവും പോലെ ലോകവും ഒന്നിക്കുമെന്ന് വിശ്വസിക്കാം...
യുദ്ധമില്ലാത്ത, കപടതയില്ലാത്ത ഒരു ലോകത്തിനായി പ്രാര്‍ത്ഥിക്കാം...
സമാധാനത്തിന്‍റെ വെള്ളരിപ്രാവുകള്‍ പറക്കുന്നത് കണ്ട് സന്തോഷിക്കാം..
അതിനായി നമുക്ക് ഒന്നിക്കാം...

ഭാരത് മാതാ കീ ജയ്യ്!!!

56 comments:

അരുണ്‍ കരിമുട്ടം said...

ഈ കഥ പ്രിയപ്പെട്ട ബാപ്പൂജിക്ക്...
മഹാത്മജിയുടെ ജീവാര്‍പ്പണത്തിനു ഇന്ന് 63 വര്‍ഷം.

ഓര്‍ക്കുക അദ്ദേഹത്തിന്‍റെ വാക്കുകള്‍...

" സമൂഹത്തിനു വേണ്ടി ജീവിക്കുമ്പോഴാണ്‌
നാം ഏറ്റവും പൂര്‍ണ്ണമായി ജീവിക്കുന്നത് "

അരുണ്‍ കരിമുട്ടം said...

ഇതൊരു കഥയാണ്, 2011 ജനുവരി 30നു മാതൃഭൂമി വരാന്ത്യപതിപ്പില്‍ ഡോ.ഒ.കെ.മുരളീകൃഷ്ണന്‍ എഴുതിയ ലേഖനത്തെ ആസ്പദമാക്കിയ കഥ, അതിനാല്‍ തന്നെ മാതൃഭൂമിക്കും ആ ലേഖകനും ആദ്യമേ നന്ദി രേഖപ്പെടുത്തുന്നു.

Anonymous said...

Hi Arun...good story. But i think Manu is also a lady.

ബഷീർ said...

ഏറെ നാളുകൾക്ക് ശേഷം്ഷം .സൂപ്പർ ഫാസ്റ്റിൽ കയറി..:)

കഥ നന്നായി

സമൂഹനന്മയ്ക്കായ് ജീവിക്കുനവർ ..അവർ തന്നെ പൂര്‍ണ്ണ മനുഷ്യർ

ആശംസകൾ..

ഹരി.... said...

ആ മഹാത്മാവിന്റെ ഓര്‍മകള്‍ക്ക് മുന്നില്‍ ആദരാഞ്ജലികള്‍ .....
ഭാരത് മത കീ ജയ്

അരുണ്‍ കരിമുട്ടം said...

@അനോണി:
ഒരിടത്ത് അവന്‍റെ എന്ന് ഞാന്‍ അറിയാതെ പറഞ്ഞിരുന്നു, അത് ഞാന്‍ മാറ്റി.ചൂണ്ടി കാണിച്ചതിനു നന്ദി

ബഷീറിക്ക, ഹരിക്കുട്ടന്‍: നന്ദി:)

ഹരി.... said...
This comment has been removed by the author.
ഹാഫ് കള്ളന്‍||Halfkallan said...

നന്നായിരിക്കുന്നു .. :)

ഒരു യാത്രികന്‍ said...

ഓര്‍മ്മപ്പെടുത്തല്‍ നന്നായി....സസ്നേഹം

ചെലക്കാണ്ട് പോടാ said...

ഗുഡ് വണ്‍

Arun Kumar Pillai said...

ഭാരത് മാതാ കീ ജയ്യ്..

kARNOr(കാര്‍ന്നോര്) said...

നന്നായി എഴുതി

Anonymous said...

മനു ഇപ്പോള്‍ ഒരുമാതിരി ജഗതീഷിനെ പോലെ എന്തും വളിപ്പ് മാത്രേ വിളംബൂ എന്നായിട്ടുണ്ട് അരുണ്‍ ഒന്ന് ശ്രദ്ധിക്കണേ ..

ഭാരത് മാതാ കീ ജയ്യ്..

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

എത്ര എഴുതിയാലും തീരാത്ത കഥ..നന്നായി എഴുതി.

ആളവന്‍താന്‍ said...

ഇന്നലെ വേറെ ഒരു ബ്ലോഗിലും ഇതേ പോലെ ഒന്ന് വായിച്ചിരുന്നു.
ജയ് ഹിന്ദ്‌..

അരുണ്‍ കരിമുട്ടം said...

@ Anonymous

ഈ അഭിപ്രായം ഇവിടെ എഴുതുന്നതിനു മുമ്പ് വെറുതെ എങ്കിലും ഈ കഥ ഒന്ന് വായിച്ച് നോക്കാമായിരുന്നു :(

Manoraj said...

അരുണ്‍. സത്യത്തില്‍ വായന തുടങ്ങിയപ്പോള്‍ ഒരിക്കലും ഇത് ഗാന്ധിജിയിലേക്കാണ് പോകുന്നതെന്ന് എനിക്ക് തോന്നിയില്ല. ആദ്യം കരുതി അരുണിന്റെ മനുവാകുമെന്ന്. പിന്നെ കരുതി നമ്മുടെ ജി.മനു ആവുമെന്ന്. പക്ഷെ ഇത് വളരെ നന്നായി. എന്റെ ജീവിതമാണ് എന്റെ സന്ദേശമെന്ന് ഉറക്കെ പറഞ്ഞ പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക എന്ന് ഉറക്കെ പറഞ്ഞ ആ മഹാത്മാവിന്റെ പാദാരവിന്ദങ്ങളില്‍ എന്റെയും പ്രണാമം.

@Anonymous : സത്യത്തില്‍ താങ്കളെ പോലെയുള്ളവരെ കാണുമ്പോള്‍ അറിയാതെ വിളിച്ചുപോകുന്നു ഹേ റാം എന്ന്. താല്പര്യമില്ലെങ്കില്‍ വായിക്കണ്ട സുഹൃത്തേ. അല്ലാതെ വെറുതെ ചരമ പോസ്റ്റില്‍ പോലും ആശംസയറിയിക്കുന്ന ഈ വെടക്ക് ഏര്‍പ്പാട് പോലെ കായംകുളം സൂപ്പര്‍ഫാസ്റ്റില്‍ മനു തമാശയേ പറയൂ എന്ന ധാരണയോടെ കമന്റിയപ്പോള്‍ എന്റെ മനസ്സില്‍ താങ്കളോട് പറയാന്‍ ഇത്രയേ ഉള്ളൂ. ക്വിറ്റ് ബ്ലോഗ്. താങ്കള്‍ ബ്ലോഗ് വിടുക.

ഓഫ് : അരുണിന്റെ മറുപടിയിലെ മിതത്വത്തിന് എന്റെ ഒരു കൈയടി..

ഒഴാക്കന്‍. said...

ഭാരതം എന്ന് പേര് കേട്ടാല്‍ .... :)

ഹരി.... said...

വീണ്ടും ഒരിക്കല്‍ കൂടി വായിക്കാന്‍ വന്നതാ..അപ്പോഴാണ്‌ ഒന്ന് രണ്ടു കമന്റുകള്‍ കണ്ടത്...അതുകൊണ്ട് എന്റെ വക ഒന്ന് കൂടി ഇടുന്നു..ക്ഷമിക്കുക...ഇഷ്ടം ആയില്ലെങ്കില്‍ അരുണ്‍ ഭായ് ഇത് ഡിലീറ്റ് ചെയ്യണേ....

അരുണ്‍ ഭായ്....എവിടെ ചെന്നാലും ഇങ്ങനെയുള്ള ഓരോ ജന്മങ്ങള്‍ ഉണ്ടാവും..ഈ ഒരു പോസ്റ്റ്‌ ഒരു തവണ വായിച്ചിരുന്നുവെങ്കില്‍ Anonymous അങ്ങനെ ഒരു കമന്റ്‌ ഇടില്ലായിരുന്നു...താങ്കള്‍ അത് മൈന്‍ഡ് ചെയ്യേണ്ട...
ഈസരാ..ഞാനും മാന്യന്‍ ആയി പോയോ?..ഇതൊക്കെ കണ്ടാല്‍ ഇങ്ങനെയല്ല പ്രതികരിക്കേണ്ടത്..:)

കണ്ണനുണ്ണി said...

ജയ് ഹിന്ദ്

കുഞ്ഞൂസ് (Kunjuss) said...

" സമൂഹത്തിനു വേണ്ടി ജീവിക്കുമ്പോഴാണ്‌
നാം ഏറ്റവും പൂര്‍ണ്ണമായി ജീവിക്കുന്നത് "

അരുൻ,ഈ ഓർമപ്പെടുത്തലും സമൂഹത്തിനു വേണ്ടിയുള്ളതു തന്നെ,ബാപ്പുജിയുടെ ആത്മാർപ്പണത്തിനു മുന്നിൽ കൂപ്പുകൈകളോടെ....

കൊച്ചു കൊച്ചീച്ചി said...

ഇതെനിക്കിഷ്ടമായി.

എന്നും മധുരം വിളമ്പുന്നയാള്‍ ഇന്നൊരല്‍പ്പം ഉപ്പും പുളിപ്പും എരിവുമാകട്ടെ എന്നു കരുതി, അല്ലേ?

രമേശ്‌ അരൂര്‍ said...

കഥ ഓര്‍മപ്പെടുത്തല്‍ ആയി ..
ഇതല്‍പ്പം കാര്യമായി നമ്മുടെ സുരേഷ് മാഷ്‌ കഴിഞ്ഞ ദിവസം എഴുതിയിരുന്നു ..

ഏറനാടന്‍ said...

കഥയിലൂടെ അനുസ്മരണം കൌതുകകരം.

lakshmi said...

" സമൂഹത്തിനു വേണ്ടി ജീവിക്കുമ്പോഴാണ്‌
നാം ഏറ്റവും പൂര്‍ണ്ണമായി ജീവിക്കുന്നത് "

എത്ര മനോഹരമായ എന്നെങ്കിലും നടക്കണമെന്ന് ആഗ്രഹിക്കുന്ന സ്വപ്നം .

"ആരെങ്കിലും എന്‍റെ മേല്‍ വെടിയുതിര്‍ത്താല്‍ ഞാന്‍ ആര്‍ത്തനാദം പുറപ്പെടുവിക്കാതെ, ദൈവനാമം ഉച്ചരിച്ച് മരണത്തിനു കീഴടങ്ങും.അപ്പോള്‍ നീ ലോകത്തോട് പറയണം, ഇവിടെ ഒരു യഥാര്‍ത്ഥ മഹാത്മാ ജീവിച്ചിരുന്നെന്ന്..."

ഇങ്ങനെ ശരിക്കും ഗാന്ധിജി പറഞ്ഞിട്ടുണ്ടോ ? അറിവില്ലാത്തത്‌ കൊണ്ട് ചോദിച്ചതാണ് . തെറ്റാണെങ്കില്‍ ക്ഷമിക്കണം .

sojan p r said...

ജീവിതം കൊണ്ട് ജീവിതം പഠിപ്പിച്ച ഈ മഹാത്മാവിനെ ഇന്ത്യന്‍ സ്വാതന്ത്ര്യ സമര സേനാനി രാഷ്ട്രപിതവിവ് എന്നൊക്കെ വിളിക്കാമെങ്കിലും ..ലോകം
കണ്ട ഏറ്റവും നല്ല മനുഷ്യസ്നേഹി ആയിരുന്നു നമ്മുടെ മഹാത്മ്മ. അദ്ധേഹത്തിന്റെ സമരങ്ങള്‍ ഇന്ത്യ എന്നാ രാജ്യത്തിന്‌ വേണ്ടി ആയിരുന്നില്ല .കഷടത അനുഭവിക്കുന്ന എല്ലാ ജനങ്ങള്‍ക്കും വേണ്ടിയായിരുന്നു.ഇന്ന് നാം ഇന്ത്യ എന്ന് വിവക്ഷിക്കുന്ന ഭൂപടം അദ്ധേഹത്തിന്റെ മനസിലുണ്ടയിരുന്നില്ല.ക്രിസ്തുവിന്റെ ഏറ്റവും നല്ല അനുയായി ആര് എന്ന് ചോദിച്ചാല്‍ എനിക്ക് പറയാന്‍ ഈ "അര്‍ദ്ധനഗനായ ഫകീരിന്റെ" പേരെ ഉള്ളൂ.എ.സി കാറില്‍ ബുല്ലെറ്റ്‌ പ്രൂഫ്‌ ഗ്ലാസിലൂടെ ലോകത്തെ പവപെട്ടവേരെ നോക്കി സംസാരിക്കുന്ന..സ്വന്തം കുഞ്ഞാടുകള്‍ക്ക് വേണ്ടി സംസാരിക്കുന്ന മാര്‍ പപ്പാ മുതല്‍ താഴോട്ടുള്ളവര്‍ ഇദേഹത്തിന്റെ കലുകഴുകാന്‍ പോലും യൌഗ്യതയില്ലതവരന്

"ഞാന്‍ അടുത്ത് ഉണ്ടായിരുന്നെങ്കില്‍ ഗോഡ്സേയുടെ തല തല്ലി പൊളിച്ചേനേന്ന് ഒരോ ഇന്ത്യക്കാരനും പറയാന്‍ ആഗ്രഹിക്കുന്ന നിമിഷം!!!...
ഈ ചിന്ത ഒരിക്കുലും ഒരു ഗാന്ധിയനിലും ഉണ്ടാകാന്‍ പാടില്ലാത്തതാണ്.അത് ഗന്ധ്ജിയെ അപമാനിക്കുന്നതിനു തുല്യമാണ്.നമുക്കും ഗോട്സേയോടു പൊറുക്കാം

mini//മിനി said...

ഇത് കഥയല്ല, ജീവിതമാണ്. മഹാത്മാവിന്റെ ജീവിതം.
പിന്നെ ഒരു നല്ല കഥ വായിച്ച് അഭിപ്രായം എഴുതുകയാണ് വേണ്ടത്. എഴുതിയ ആളെ കുറ്റപ്പെടുത്തുന്നത് നല്ല സമീപനമല്ല.

അരുണ്‍ കരിമുട്ടം said...

@ലക്ഷ്മി:

ഞാന്‍ രണ്ടാമത്തെ കമന്‍റില്‍ സൂചിപ്പിച്ച പോലെ ഡോ.ഒ.കെ.മുരളീകൃഷ്ണന്‍ എന്ന ലേഖകന്‍റെ അന്ത്യനിമിഷങ്ങളില്‍ ബാപ്പുജി എന്ന ലേഖനത്തെ മാത്രം ആസ്പദമാക്കി എഴുതിയ കഥയാണിത്.അതില്‍ ഗാന്ധിജി ഇങ്ങനെ പറഞ്ഞിരുന്നതായി പ്രതിപാദിക്കുന്നുണ്ട്.ശരിക്കും അങ്ങനെ പറഞ്ഞോന്ന് സ്വതന്ത്രമായി പറയാനുള്ള അറിവ് എനിക്കില്ല, സോറി.

@സോജന്‍:

"ഞാന്‍ അടുത്ത് ഉണ്ടായിരുന്നെങ്കില്‍ ഗോഡ്സേയുടെ തല തല്ലി പൊളിച്ചേനേന്ന് ഒരോ ഇന്ത്യക്കാരനും പറയാന്‍ ആഗ്രഹിക്കുന്ന നിമിഷം!!!...
ഈ ചിന്ത ഒരിക്കുലും ഒരു ഗാന്ധിയനിലും ഉണ്ടാകാന്‍ പാടില്ലാത്തതാണ്."

താങ്കള്‍ ഈ പറഞ്ഞത് ശരിയാണ്, പക്ഷേ ബാപ്പുജിയെ സ്നേഹിക്കുന്നു എന്നതിലുപരിയായി ഒരു തികഞ്ഞ ഗാന്ധിയനാവാന്‍ എന്നെ കൊണ്ട് പറ്റുന്നില്ല സോജാ, ക്ഷമിക്കുക.

അഭിപ്രായം രേഖപ്പെടുത്തിയ എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി :)

റാണിപ്രിയ said...

ഭാരത് മാത കീ ജയ് ...

മഹാത്മാവിനെ ഒര്‍മ്മിപ്പിച്ചു ....
വളരെ നന്നായി...

ചെലക്കാണ്ട് പോടാ said...

മനോരാജ് പറഞ്ഞ പോലെ ഇത് ഗാന്ധിയാണെന്ന് കരുതിയില്ല.

ഡല്‍ഹി മനു എന്നൊക്കെ കേട്ടപ്പോള്‍ ബ്രിജേട്ടനായിരിക്കുമെന്ന് കരുതി....

വളരെ നന്നായി.....

Rakesh KN / Vandipranthan said...

Jai Hind

Naushu said...

വളരെ നന്നായി...

Sukanya said...

രാഷ്ട്രപിതാവ് എല്ലാരുടെയും മനസ്സില്‍ മഹാത്മാവായി ജ്വലിക്കട്ടെ.

Unknown said...

കായംകുളം സൂപ്പർഫാസ്റ്റിലെ മറ്റൊരു ബോഗി. വളരെ മികച്ചത്.. ആ മഹാനുഭാവന്റെ ഓർമകൾക്കു മുന്നിൽ ശിരസു നമിച്ചുകൊണ്ട്..

ഒരു സംശയം കൂടി ചോദിച്ചോട്ടെ. ഗാന്ധിജി കൊല്ലപ്പെട്ട സമയം 5.16 ആണെന്നു കേട്ടിട്ടുണ്ട്. എന്നാൽ നമ്മൾ ഓഫീസിലും സ്കൂളുകളിലും ഒക്കെ അദ്ദേഹത്തിനു കൃതജ്ഞത അർപ്പിക്കാൻ എല്ലാ ജനുവരി 30 നും രാവിലെ 10.55നു ആണു. ആ സമയത്തിനു അങ്ങനെ എന്തെങ്കിലും പ്രത്യേകത ഉള്ളതായി അറിയാമോ?

അരുണ്‍ കരിമുട്ടം said...

5.16നും 5.17നും ഇടക്കാണ്‌ ഗാന്ധിജി കൊല്ലപ്പെട്ടതെന്ന് അറിയാം.
ഈ 10.55 ഒരു പിടിയുമില്ല :(
ആര്‍ക്കെങ്കിലും അറിയാമെങ്കില്‍ ഷെയര്‍ ചെയ്യുമെന്ന് വിശ്വസിക്കാം

Unknown said...

ഈ ബ്ലോഗ്‌ വായിക്കാന്‍ തുടങ്ങിയപോള്‍ നര്‍മ്മം ആണ് എന്ന് കരുതി..കുറച്ചു വായിച്ചപോള്‍ മനസിലായി അത് അല്ല
ഒരു ഓര്മ പുതുകള്‍ മാത്രം ആയി പോകുന്നു ഇത് പോലെ ഉള്ളത് ഒക്കെ

jayanEvoor said...

നല്ല ഓർമ്മക്കുറിപ്പ്.
ഭാരത് മാതാ കീ ജയ്!
(ഈ മനു സ്ത്രീയാണെന്നാണ് എന്റെയും ഓർമ്മ)

Anonymous said...

onnum manasialyilla. Ithu ninakku paranjittilla...

അരുണ്‍ കരിമുട്ടം said...

@ജയന്‍: അതേ ചേട്ടാ, ഈ മനു പെണ്ണാണ്.

അഭിപ്രായം രേഖപ്പെടുത്തിയ എല്ലാവര്‍ക്കും നന്ദി :)

Prabhan Krishnan said...

നല്ല കഥ, ആശംസകള്‍..!!

Anonymous said...

http://rajeev2004.blogspot.com/2011/01/sanjeev-nayyar-remembering-mohandas.html

Villagemaan/വില്ലേജ്മാന്‍ said...

നല്ല കുറിപ്പ്..

ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ ഇന്നും പ്രസക്തം തന്നെ..നിര്‍ഭാഗ്യവശാല്‍ അത് ആരും പിന്തുടരുന്നില്ല എന്ന് മാത്രം. അഹിംസയില്‍ ഊന്നിയുള്ള സമരപരിപാടികള്‍ എന്നെ നിലച്ചിരിക്കുന്നു. പൊതുമുതല്‍ തല്ലി പൊളിക്കാതെ സമരങ്ങള്‍ നടത്താനും , പൊതുജനത്തെ ശല്യപ്പെടുത്താതെ സമരം വിജയിപ്പിക്കാനും ഇന്നത്തെ രാഷ്ട്രീയക്കാര്‍ക്ക് കഴിയുന്നില്ല.

ഇനി ഒരു ഗാന്ധി ഉണ്ടാവും എന്ന് തോന്നുന്നില്ല...ആ മഹാത്മാവിനു തുല്യം അദ്ദേഹം തന്നെ..
ആ സ്മരണക്കു മുന്‍പില്‍ ശിരസ്സ്‌ നമിക്കുന്നു...

ഞാനും താങ്കളും ഉള്‍പ്പെടുന്ന ഈ സമൂഹത്തിന് അദ്ദേഹം നേടിത്തന്ന സ്വാതന്ത്ര്യത്തിന്റെ വില അറിയാതെ പോകുന്നല്ലോ..

Jayanth.S said...

പ്രതീക്ഷിക്കാത്ത ഒരു ബോഗി...എന്നാല്‍ അതിനും ഒരു സുഖമുണ്ട്...എന്റെ ജീവിതമാണ്‌ എന്റെ സന്ദേശം എന്ന് പറയാന്‍ അര്‍ഹതയുള്ള ഒരേ ഒരു മനുഷ്യന് ...അതായിരുന്നു ഗാന്ധിജി.. പ്രണാമം...

മിന്നാമിന്നി said...

അരുണ്‍ വളരെ നല്ല ഒരു പോസ്റ്റ്‌ .സമൂഹത്തിനു വേണ്ടി ജീവിക്കുമ്പോഴാണ്‌
നാം ഏറ്റവും പൂര്‍ണ്ണമായി ജീവിക്കുന്നത് ".അത് പ്രാവര്‍ത്തികമാക്കാന്‍ കഴിയുന്നവര്‍ വിരളം .....

എന്‍.ബി.സുരേഷ് said...

നന്നായി.. കുറച്ചുകൂടി വിശദാംശങ്ങൾ ഉണ്ട്. ഞാൻ മുൻപ് ഭൂഖണ്ഡങ്ങൾ താണ്ടി ഒരു നെഞ്ചിനു നേരേ എന്ന ഒരു പോസ്റ്റ് ഇട്ടിട്ടുണ്ട്. അതിൽ ആ തോക്ക് വന്ന കഥ ഉണ്ട്

എന്‍.ബി.സുരേഷ് said...

http://kilithooval.blogspot.com/2010/04/blog-post_14.html ഭൂഖ്ണ്ഡങ്ങൾ താണ്ടി ഇവിടെ വായിക്കാം

കല്യാണിക്കുട്ടി said...

nice........

Unknown said...

പ്രിയപ്പെട്ട അരുണ്‍
നല്ല കഥ
ആ മഹാത്മാവിന് നിത്യ ശാന്തി നേരുന്നു

സുകന്യ said...
This comment has been removed by the author.
സുകന്യ said...

വളരെ നന്നായിരിക്കുന്നു ..
മഹാനായ ബാപ്പുജിക്ക്‌ പ്രണാമം ...
വന്ദേ മാതരം !!!

ajith said...

അന്‍വര്‍ ഹുസൈന്‍ ബ്ലോഗേഴ്സ് ഗ്രൂപ്പിലിട്ട ഒരു ലിങ്കിലൂടെയാണ് ഇവിടെ വരുന്നത്.

നമ്മുടെ ബാപ്പു

Anonymous said...

Dried food is not all bad. Buying your own dehydrator will allow you to customize your meal options to most situations your mind can cook up. Dehydrators are pretty cheap and easy to use. If your eye wrinkling or bags are very severe so much that they impair your eyesight, You may wish to seek plastic a medical procedure treatments to tighten the skin around the eye area. It should not be used as a substitute for healthcare advice, Diagnosis or treatment solutions. LIVESTRONG is a authorized trademark of the LIVESTRONG Foundation.[url=http://www.tvseriesbank.com/index.html]dvd[/url] Spraying of herbicides ought to be done in the spring. The weeds to be discarded should be placed in thick trash bags and transported to landfills. Transport of trash bags containing the weeds ought to be done with care. Rare drinking is not bad, Like a glass of vino during lunch or a beer while working on a client's computer program. But anything intense is not good at all (And we won't even cover excessive drinking and addiction)! Some company are finding that their "Morning" Drink comes earlier and earlier in the morning. Or that a beer with lunch grows to be a sixpack by dinner.Many people assume that their homeowners or business revenue will cover them during an offsite party. Dependent on your policy, That may the case. alike, When you are handling vendors, Be sure to obtain a agreement for services.[url=http://www.tvseriesbank.com/index.html]Dvd[/url] Some essentials to pack for the infant in a diaper bag or back pack include necessary herbal treatments for baby, Bulb syringe if there is stuffy nose, Body gel, Bottles and system, Baby nappies, Baby wipes, Baby nappy cream, Teething product, Nail trimmers, Along with pacifier (If utilised). Also pack enough clothes for really changes. Bring a transportable crib, A baby bag, And outdoor outdoor patio patio offset large outdoor coverage stroller.About gate systemsAt least three Portland insurers, And without doubt many more, Have addressed the desire to use PVCfree materials; Hanna Andersson produces a PVCfree raincoat (More right here at evergreen moms blog), Queen Bee handy work, A Portland plastic back pack, Clothing and accessories seller, Has long used PVCfree parts such as hemp, Denim and faux fabric in its bags. In accordance with the website, As of sept 1st 2009, Cal. king Bee's "Whole line will be crafted almost entirely of PVCfree materials, Such as the company's Chickpea Baby diaper bag styles. PVC contains dangerous chemical additives adding phthalates, Encourage, Cadmium, And/or organotins, Which can be toxic to your kid's health.

Anonymous said...

louis vuitton sac Big or small jewelry closet organizers are available to load our collections. sac longchamp

Echmukutty said...

നന്നായി ഈ എഴുത്ത് അരുണ്‍..

വിജയലക്ഷ്മി said...

അരുണ്‍,ഞാനും കുറെ വൈകിയാണ് ഈ സൂപ്പര്‍ ഫാസ്റ്റില്‍ കയറിയത് .പുറത്തിറങ്ങുന്നത് വരെ വയിച്ചുതീര്‍ന്നത്‌ അറിഞ്ഞില്ല .നന്നായിട്ടുണ്ടെന്ന് പ്രത്യേകംപറയേണ്ട ആവശ്യമില്ല .കാരണം എഴുത്ത് അരുണിന്‍റെതാണല്ലോ. :൦

മഹാത്മാഗാന്ധി കീ ജയ് !!

അഭി said...

ജയ് ഹിന്ദ്‌..

ചിത്രങ്ങള്‍ക്ക് കടപ്പാട് : എന്നോട്, എന്‍റെ സുഹൃത്തുക്കളോട്, ഗൂഗിളിനോട്, പിന്നെ ആ ചിത്രം പ്രസിദ്ധീകരിച്ചവരോട്...
ഈ ബ്ലോഗിന്‍റെ ഹെഡര്‍ തയ്യാറാക്കി തന്ന ബ്ലോഗര്‍ രസികനു നന്ദി രേഖപ്പെടുത്തുന്നു..
മറ്റ് ബ്ലോഗുകളിലേക്കുള്ള ലിങ്ക് തയ്യാറാക്കി തന്ന രായപ്പനു നന്ദി രേഖപ്പെടുത്തുന്നു..
ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും നന്ദി, സമയം കിട്ടുമ്പോള്‍ വീണ്ടും വരണേ..

© Copyright
All rights reserved
Creative Commons License
Kayamkulam Superfast by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com