For reading Malayalam

ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ളോഗ്ഗിന്‍റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font. (Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
(കായംകുളം സൂപ്പര്‍ഫാസ്റ്റില്‍ അരങ്ങേറുന്ന എല്ലാ കഥയും,കയറി ഇറങ്ങുന്ന എല്ലാ കഥാപാത്രങ്ങളും സാങ്കല്പികം മാത്രമാണ്.എവിടെയെങ്കിലും സാമ്യം തോന്നിയാല്‍ അതിനു കാരണം ഭൂമി ഉരുണ്ടതായതാണ്.)
കഥകള്‍ അടിച്ചു മാറ്റല്ലേ,ചോദിച്ചാല്‍ തരാട്ടോ.

പ്രിയംവദ കാതരയാണോ?!




(ഈ കഥയില്‍, ഞാന്‍ അഥവാ 'മനു' എന്ന കഥാപാത്രം മാത്രമാണ്‌ സാങ്കല്‍പ്പികമായുള്ളത്.കഥക്ക് കാരണമായ സംഭവവും, മറ്റ് കഥാപാത്രങ്ങളും സത്യമാണ്.പ്രിയംവദ എന്ന കഥാപാത്രത്തിന്‍റെ യഥാര്‍ത്ഥ ജീവിതത്തിലെ പേര്‌ 'രാജി' എന്നായിരുന്നു.2008 ജൂലൈ 6 നു ആ സ്നേഹസമ്പന്ന ഈ ലോകത്തോട് വിട പറഞ്ഞു.ഈ കഥ ആ സ്നേഹദീപത്തിനു സമര്‍പ്പിക്കുന്നു..
അരുണ്‍ കായംകുളം)

'ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്'
ശ്രീനാരായണ ഗുരുദേവന്‍റെ ഈ വചനം ഞാന്‍ ആദ്യമായി കേള്‍ക്കുന്നത് എന്‍റെ അമ്മയില്‍ നിന്നാണ്.ജാതിമത ഭേദങ്ങള്‍ക്ക് അതീതമായി, മനുഷ്യന്‍ ഒന്നാണെന്ന സത്യം കുട്ടിക്കാലത്തെ എന്‍റെ മനസില്‍ വേരൂന്നി.ഞാന്‍ വളരുന്നതിനൊപ്പം ആ വേരില്‍ നിന്ന് ശിഖിരങ്ങള്‍ ഉണ്ടാകുകയും, മനുഷ്യന്‍ ഒന്നെന്ന ചിന്ത ഒരു മരമായി മനസില്‍ വളരുകയും ചെയ്തു.
വര്‍ഷങ്ങള്‍ കഴിഞ്ഞു..
കേരളത്തിലെ ഒരു പൊതുമേഖലാസഥാപനത്തില്‍ കോണ്‍ട്രാക്റ്റ് വ്യവസ്ഥയില്‍ ജോലിക്കാരനായ എനിക്ക്, കോഴിക്കോട്ടേക്ക് സ്ഥലം മാറ്റമായി.കോഴിക്കോട്ട് 'നായന്‍മാര്‍' കുറവാണെന്ന് ആരുടെയോ വായില്‍ നിന്നും അറിഞ്ഞ അമ്മ, യാത്രയാക്കിയ കൂട്ടത്തില്‍ എന്നോട് പറഞ്ഞു:
"മോനേ, നമ്മുടെത് നല്ലൊരു നായര്‍ തറവാടാണ്...."
അതിന്??
ആകാംക്ഷയോട് നിന്ന എന്നെ നോക്കി അമ്മ ആ വാചകം പൂര്‍ത്തിയാക്കി:
"..വേറെ ജാതിയിലുള്ള വല്ല അവളുമാരുടെയും കൈ പിടിച്ച് ഈ പടിക്കകത്ത് വന്നാല്‍ ഞാന്‍ കുറ്റിച്ചൂലെടുത്ത് അടിക്കും"
പട്ക്കോ!!
മനസിലെ മരം മൂക്കും കുത്തി വീണു!!
ശ്രീനാരായണ ഗുരുദേവന്‍റെ ഉപദേശം വലത്തെ ചെവിക്കുള്ളില്‍ മുഴങ്ങി..
'ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്'
അതേ സമയത്ത് വിവേകാനന്ദന്‍ പറഞ്ഞത് ഇടത്തെ ചെവിക്കുള്ളില്‍ മുഴങ്ങി..
'കേരളം ഭ്രാന്താലയമാണ്'
സത്യം!!

പഴയ സുഹൃത്തും, ഒരു പ്രൈവറ്റ് ബാങ്കിന്‍റെ കാര്‍ ലോണ്‍ സെക്ഷനില്‍ വര്‍ക്ക് ചെയ്യുന്നവനുമായ ഷംസുദീനൊപ്പം ഞാന്‍ കോഴിക്കോട്ടെ താമസം ആരംഭിച്ചു.വര്‍ദ്ധിച്ച് വന്ന ജീവിത ചിലവുകള്‍, ഞങ്ങടെ കുടെ ഒരു റൂം മേറ്റിനെ കൂടി താമസിപ്പിക്കാന്‍ നിര്‍ബന്ധിതരാക്കി, അങ്ങനെ ഒരു സുഹൃത്ത് കൂടിയായി..
വെളുത്ത നിറം, കറുത്ത മീശ, കട്ടി പുരികം..
അവനാണ്‌ സേവ്യര്‍!!
ഏത് നിമിഷവും ഈ കഥാപാത്രത്തിന്‍റെ മുഖത്തൊരു വിഷാദഭാവം ഉണ്ടായിരുന്നു..
ഒരിക്കല്‍ അവന്‍റെ കുടുംബത്തെ കുറിച്ച് അന്വേഷിച്ച എന്നോട് അവന്‍ പറഞ്ഞു:
"ആകെയുള്ളത് ഡാഡിയും മമ്മിയുമാ, ഇപ്പോ അവര്‍ ദേവലോകത്താ"
അത് കേട്ടതും മനസിനു ഒരു നൊമ്പരം, അവന്‍റെ മുഖത്ത് നോക്കാന്‍ ഒരു മടി..
അതിനാല്‍ ഒന്നും മിണ്ടാതെ മുറിയില്‍ കയറി, അവന്‍ പ്രാര്‍ത്ഥിക്കുന്ന യേശുദേവനു മുന്നില്‍ ഒരു മെഴുകുതിരി കത്തിച്ച്, ഞാന്‍ ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിച്ചു:
"കര്‍ത്താവേ, ആ ആത്മാക്കള്‍ക്ക് നിത്യശാന്തി നല്‍കേണമേ!!"
ഇപ്പോള്‍ മനസിലെ വിഷമം കുറഞ്ഞ പോലെ, ചെറിയ ഒരു ധൈര്യം വന്നു...
തിരിച്ച് അവന്‍റെ മുന്നിലെത്തി ആശ്വസിപ്പിക്കുന്ന മാതിരി അവന്‍റെ തോളില്‍ തട്ടി, ശബ്ദം കഴിയുന്നത്ര വിഷാദത്തിലാക്കി ഞാന്‍ പറഞ്ഞു:
"വിഷമിക്കരുത്, സ്നേഹമുള്ളവരെ ദൈവം നേരത്തെ വിളിക്കും"
എന്‍റെ വാക്കുകളിലെ സ്നേഹം മനസിലായ അവന്‍ തിരിച്ച് എന്നെ ആശ്വസിപ്പിച്ചു:
"ഞാന്‍ പറഞ്ഞ ദേവലോകം കോട്ടയത്തെ ഒരു സ്ഥലമാ"
ബിഷ്ഷ്ഷ്...
അല്പം മുമ്പ് കത്തിച്ച് വച്ച മെഴുകുതിരി പോലെ അങ്ങ് ഉരുകി പോണേന്ന് ആഗ്രഹിച്ച് പോയി!!
പണ്ടാരം..
ദേവലോകവും നരകവുമൊക്കെ കേരളത്തിലുണ്ടെന്ന് ആരറിഞ്ഞു??
കര്‍ത്താവേ, ആ ആത്മാക്കള്‍ക്ക് നിത്യശാന്തി നല്‍കരുതേ!!

ദിവസങ്ങള്‍ ഓടി പോയി...
കോഴിക്കോട്ടെ ബീച്ചും, കുമരകം ഹോട്ടലിലെ ബീഫും, കുമാരേട്ടന്‍റെ ഷാപ്പും ചുറ്റി പറ്റി ഞങ്ങളുടെ ജീവിതം പുരോഗമിച്ചു.താമസിയാതെ ഞങ്ങള്‍ക്ക് ഒരു സുഹൃത്ത് കൂടി റും മേറ്റായി..
പ്രതിഭാസത്തിന്‍റെ പ്രായും, കാശിന്‍റെ കായും, ശവത്തിന്‍റെ ശായും ഉള്ളവന്‍..
പ്രകാശന്‍!!
അവന്‍റെ കടന്ന് വരവ് ഞങ്ങളുടെ ജീവിതത്തെ ആകെ മാറ്റി മറിച്ചു!!

തൃശൂര്‍കാരനും, പേരു കേട്ട നായരുമായ പ്രഭാകരന്‍ പിള്ളയുടെ മകനാണ്‌ ഈ പ്രകാശന്‍.അച്ഛനും അമ്മയും പ്രിയംവദയും അടങ്ങുന്ന ആധൂനിക അണു കുടുംബത്തിലെ ഒരു അംഗം.സത്യസന്ധനും, സല്‍ഗുണസമ്പന്നനും സര്‍വ്വോപരി സര്‍വ്വാക്രാന്തപാരായണനുമായ അവനു ദുഃശീലങ്ങള്‍ ഒന്നുമില്ല...
കള്ള്‌ കുടിക്കില്ല, സിഗററ്റ് വലിക്കില്ല, കോഴിക്കോട്ടെ ബീച്ചില്‍ ഇരുന്നു കടലില്‍ തിരകളുണ്ടാവുന്നതിനെ പറ്റിയുള്ള റിസര്‍ച്ചില്‍ പങ്കെടുക്കില്ല..
പാല്‍കഞ്ഞിയും പച്ചപ്പഴവും തിന്ന് ജീവിതം തള്ളി നീക്കുന്ന ഒരു സാധുജീവി!!

എനിക്കൊരു പെങ്ങളുണ്ട്, എന്ന് വച്ച് അവളെപറ്റി ഇരുപത്തിനാല്‌ മണിക്കൂറും സംസാരിക്കുന്ന സ്വഭാവം എനിക്കില്ല.എന്നാല്‍ പ്രകാശന്‍റെ നാവില്‍ എപ്പോഴും പ്രിയംവദ മാത്രം..
പ്രിയംവദ പാവമാണ്, പ്രിയംവദ വെളുത്തയാണ്, പ്രിയംവദ സ്നേഹസമ്പന്നയാണ്, പ്രിയംവദക്ക് ഒരുങ്ങി നടക്കുന്നത് ഇഷ്ടമാണ്, പ്രിയംവദക്ക് ചിക്കനിഷ്ടമാണ്...
ഇങ്ങനെ പോന്നു അവന്‍റെ വാചകമടി!!
എന്തിനേറെ പറയുന്നു..
സുന്ദരരും സുമുഖരുമായ മൂന്ന് ചെറുപ്പക്കാരുടെ ഉറക്കം പോയിക്കിട്ടി!!

കല്യാണപന്തലില്‍ ഇടത് ഭാഗത്ത് ഇരിക്കുന്ന പ്രിയംവദയെ ഞാന്‍ സ്വപ്നം കണ്ടപ്പോള്‍, രാവിലെ ചായയുമായി വിളിച്ചുണര്‍ത്തുന്ന പ്രിയംവദയായിരുന്നു ഷംസുദീന്‍റെ മനസില്‍..
ഇപ്പോള്‍ ഞങ്ങളുടെ മനസില്‍ ഒരു ചോദ്യം മാത്രം ബാക്കി..
പ്രിയംവദ എത്രത്തോളം സുന്ദരിയാണ്??
പ്രകാശനോട് നേരിട്ട് ചോദിക്കുന്നത് മോശമല്ലേ, പക്ഷേ ദൈവം അതിനും ഒരു വഴി തന്നു.ആ ഞയറാഴ്ച, ടിവിയില്‍ 'സിഐഡി മൂസ' എന്ന ഫിലിം കണ്ട് കൊണ്ടിരുന്നപ്പോള്‍, അതിലെ നായിക ഭാവനയെ കാണിച്ചപ്പോള്‍, പ്രകാശന്‍ ഞങ്ങളോട് പറഞ്ഞു:
"പ്രിയംവദ ഇതിലും സുന്ദരിയാടാ!!"
മൂന്ന് യുവകോമളന്‍മാരുടെ മനസിലൊരു കുളിര്‍മഴ!!!
അന്ന് സ്വപ്നത്തില്‍ മുഴുകിയിരുന്ന എന്നോട് സേവ്യര്‍ ചോദിച്ചു:
"അളിയാ, ഈ പ്രിയംവദ...!!"
പ്രിയംവദക്ക് എന്ത് പറ്റി....??? എന്‍റെ മുഖത്ത് ആകാംക്ഷ.
"പ്രിയംവദ കാതരയാണോ??" അവന്‍റെ ചോദ്യം.
എന്തിര്??
"പ്രിയംവദ കാതരയാണോന്ന്??"
കാതര എന്ന വാക്കിന്‍റെ അര്‍ത്ഥം അറിയില്ലെങ്കിലും ഞാന്‍ മൊഴിഞ്ഞു:
"ആയിരിക്കും"

ജീവിതത്തിനൊരു അടുക്കും ചിട്ടയും വന്നു...
പ്രകാശനെ കാണിക്കാനാണെങ്കിലും, ഞങ്ങള്‍ മൂന്ന് പേരും നല്ലപിള്ളമാരായി.രാവിലെ അമ്പലത്തില്‍ നിന്നും തീര്‍ത്ഥം കുടിക്കുന്ന പോലെ മദ്യം സേവിച്ചിരുന്നവര്‍, മദ്യപിച്ച് നടക്കുന്ന മാന്യന്‍മാരെ 'കുടിയന്‍മാര്‍' എന്ന് വിളിക്കുന്ന രീതിയിലേക്ക് അവസ്ഥ മാറി.അങ്ങനെ ഞങ്ങളുടെ നല്ലനടപ്പ് കണ്ടിട്ടാവണം, അക്കുറി ഓണത്തിനു വീട്ടില്‍ വരണേന്ന് അവന്‍ അപേക്ഷിച്ചു..
അപേക്ഷിച്ചതല്ലേ, പോയേക്കാം!!
വീട്ടില്‍ വരാനുള്ള വഴി വരച്ച് തന്നിട്ട് പ്രകാശന്‍ ചൊവ്വാഴ്ച പോയി.ഓഫീസ് സംബന്ധമായ ചില പ്രശ്നം കാരണം വരാന്‍ കഴിയില്ലെന്ന വിവരം അത്യന്തം ഖേദപൂര്‍വ്വം സേവ്യര്‍ ഉണര്‍ത്തിച്ചു.അങ്ങനെ ഞാനും ഷംസുദീനും കൂടി, ഒരു വെളുത്ത മാരുതി കാറില്‍, ആ വെള്ളിയാഴ്ച തൃശൂര്‍ക്ക് പോകാന്‍ തീരുമാനമായി..

കാത്തിരുന്ന വെള്ളിയാഴ്ചയായി..
ഗണപതി ഭഗവാനൊരു തേങ്ങയടിച്ച്, മുഖത്തുണ്ടായിരുന്ന താടി വടിച്ച്, ശോഭേച്ചിയുടെ ചായക്കടയില്‍ നിന്നൊരു കട്ടനടിച്ച്, ഞങ്ങള്‍ യാത്ര ആരംഭിച്ചു.വണ്ടി സ്റ്റാര്‍ട്ട് ചെയ്തതും, വണ്ടിയിലെ സിഡി പ്ലെയര്‍ പാട്ട് പാടിയതും ഒന്നിച്ചായിരുന്നു..

"ഓ പ്രിയ പ്രിയാ..
എന്‍ പ്രിയാ പ്രിയാ.."

അത് കേട്ടതും ഞാന്‍ ഷംസുദീനോട് സന്തോഷത്തോട് ചോദിച്ചു:
"ആരാ അളിയാ യന്ത്രങ്ങള്‍ക്ക് ഹൃദയമില്ലന്ന് പറഞ്ഞത്??"
ഷംസുദീന്‍ മറുപടി ഒരു ചിരിയിലൊതുക്കി.

പ്രകാശന്‍റെ വീടെത്തി..
ഞങ്ങളെ സ്വീകരിച്ച് ഇരുത്തിയ ശേഷം, അടുക്കളയിലേക്ക് നോക്കി 'പ്രിയേ, ചായയെട്' എന്ന് വിളിച്ച് കൂവിയട്ട്, 'ഒന്ന് ഫ്രഷായി വരാം' എന്ന മുഖവുരയോടെ പ്രകാശന്‍ അരങ്ങ് ഒഴിഞ്ഞു.
സമയം പതുക്കെ ഇഴഞ്ഞു നീങ്ങി..
ഒടുവില്‍ ഒരു ട്രേയില്‍ രണ്ട് ഗ്ലാസ്സ് ചായയുമായി ആ പെണ്‍കുട്ടി കടന്ന് വന്നു..
സുന്ദരി, വെളുത്ത നിറം, നാടന്‍ വേഷം..
ചായ വാങ്ങിയ ശേഷം ഞാന്‍ ചോദിച്ചു:
"പ്രിയയല്ലേ?"
"എന്നെ അറിയുമോ?" അവളുടെ മുഖത്ത് അതിശയം.
അറിയുമോന്ന്?? നല്ല തമാശ.
"ചായ ഞാനുണ്ടാക്കിയതാ, എങ്ങനുണ്ട്?" വീണ്ടും കിളിമൊഴി.
വിട്ട്‌കൊടുത്തില്ല, വച്ച് കാച്ചി:
"നല്ല തേനിന്‍റെ മധുരം"
എന്‍റെ ആ മറുപടിക്ക് പകരം അവളൊന്ന് മന്ദഹസിച്ചു.അവളെ കല്യാണം കഴിക്കുന്നതും, അവളോടൊത്ത് കുടുംബം നടത്തുന്നതുമെല്ലാം, ഒരു സ്ക്രീനില്‍ എന്നവണ്ണം മനസില്‍ തെളിഞ്ഞു വന്നു.ആ പ്രിയയെ കുറിച്ചുള്ള ഓര്‍മ്മയില്‍ എന്‍റെ മനസ്സ് ഞാന്‍ അറിയാതെ പാടി..

"പൂമുഖവാതുക്കല്‍ സ്നേഹം വിതറുന്ന പൂന്തിങ്കളാണെന്‍റെ ഭാര്യ
എത്ര തെളിഞ്ഞാലും എണ്ണവറ്റാത്തൊരു ചിത്രവിളക്കാണ്‌ ഭാര്യ"

പ്രകാശന്‍ തിരിച്ച് വരുന്നത് വരെ ഞാന്‍ പാടി.വന്ന വഴിയെ പ്രകാശന്‍ ആ പെണ്‍കുട്ടിയെ എനിക്ക് പരിചയപ്പെടുത്തി തന്നു:
"ഇത് പ്രിയാമണി, ഇവിടെ വേലക്ക് നില്‍ക്കുന്ന നാണിയമ്മയുടെ മോളാ"
ആണോ??
ചുമ്മാതല്ല, ചായക്കൊരു വല്ലാത്ത കയ്പ്പ്!!
പ്രിയാമണി തിരിച്ച് പോയപ്പോള്‍ പ്രകാശന്‍ ഒരു കാര്യം കൂടി പറഞ്ഞു:
"സൂക്ഷിക്കണം, തലേ കേറുന്ന സൈസാ"
കേറി അളിയാ, കേറി..
കിട്ടിയ സമയത്തിനു ഓളെന്‍റെ തലയില്‍ കേറി!!
ആ പാരയെ കുറിച്ചുള്ള ഓര്‍മ്മയില്‍ എന്‍റെ മനസ്സ് വീണ്ടും പാടി..

"പൂമുഖവാതുക്കല്‍ പുച്ഛിച്ച് നില്‍ക്കുന്ന പൂതനയാണെന്‍റെ ഭാര്യ
നല്ലമനുഷ്യരെ നാണം കെടുത്തുന്ന താടകയാണെന്‍റെ ഭാര്യ"

അപ്പോള്‍ പ്രിയംവദ എവിടെ??
"പ്രിയംവദ അച്ഛന്‍റെയും അമ്മയുടെയുമൊപ്പം ഷോപ്പിങ്ങിനു പോയി, ഇപ്പോ വരും"
പ്രകാശന്‍റെ ഈ വാക്കുകള്‍ ഞങ്ങള്‍ക്ക് വീണ്ടും പുതുജീവന്‍ തന്നു.
ഒരു സാന്‍ഡ്രോ കാര്‍ കാര്‍പോര്‍ച്ചില്‍ വന്നു നിന്നു..
അതില്‍ നിന്നും അച്ഛനും അമ്മയും ഇറങ്ങി, കൂടെ ഒരു പുല്‍പട്ടിയും.അത് ഓടി പ്രകാശന്‍റെ അടുത്തെത്തി, അതിനെ താലോലിച്ച് കൊണ്ട് അവന്‍ പറഞ്ഞു:
"ഇതാ എന്‍റെ പ്രിയംവദ"
ഇതോ??
ഈ പട്ടിയോ???
ഹതു ശരി!!
കല്യാണ പന്തലില്‍ ഇടത് വശത്ത് ഒരു പട്ടി ഇരിക്കുന്നത് ഞാനും, അതിരാവിലെ ചായയുമായി ഒരു പട്ടി വിളിച്ചുണര്‍ത്തുന്നത് ഷംസുദീനും സ്വപ്നം കണ്ടത് ഒരേ നിമിഷമായിരുന്നു.ആദ്യത്തെ ഷോക്ക് ഒന്ന് മാറിയപ്പോള്‍ ഞങ്ങള്‍ മുഖത്തോട് മുഖം നോക്കി.പ്രകാശന്‍റെ വാചകങ്ങളും അതിന്‍റെ ക്ലാരിഫിക്കേഷനും ആ നോട്ടത്തില്‍ ഞങ്ങള്‍ തിരിച്ചറിഞ്ഞു..

"പ്രിയംവദ സ്നേഹസമ്പന്നയാടാ"
ശരിയാ, ദേ വാലാട്ടുന്നു!!

"പ്രിയംവദ വെളുത്തയാടാ"
ഉവ്വ, നല്ല വെള്ള പൂട!!

"പ്രിയംവദക്ക് ചിക്കനിഷ്ടമാ"
പട്ടിയല്ലേ, എല്ല്‌ പോലും ബാക്കി വക്കില്ല!!

'സിഐഡി മൂസ' എന്ന ചിത്രത്തില്‍ ഭാവന മാത്രമല്ല ഉള്ളതെന്നും, ഭാവനയോടൊപ്പം ഒരു പട്ടിയുണ്ടെന്നും കൂടി തിരിച്ചറിഞ്ഞതോടെ ചിത്രം കൂടുതല്‍ വ്യക്തമായി.അപ്പോള്‍ തന്നെ യാത്ര പറഞ്ഞ് ഞങ്ങള്‍ ആ വീട്ടില്‍ നിന്നും ഇറങ്ങി..

വണ്ടി സ്റ്റാര്‍ട്ട് ചെയ്തതും, 'പ്രിയേ , നിന്‍റെ കുര' എന്ന കഥാപ്രസംഗത്തിലെ രണ്ട് വരി വണ്ടിയിലെ സിഡി പ്ലെയര്‍ പാടിയതും ഒന്നിച്ചായിരുന്നു..

"പട്ടിക്കുട്ടി എന്നെ മാന്തല്ലേ..
നിന്‍റെ അപ്പന്‍ പാപ്പന്‍ ചേട്ടന്‍ പട്ടഷാപ്പിന്ന് ഇപ്പോ വരും..
പട്ടിക്കുട്ടി എന്നെ മാന്തല്ലേ.."

അത് കേട്ടതും തകര്‍ന്ന ഹൃദയത്തോടെ ഷംസുദീന്‍ പറഞ്ഞു:
"ശരിയാ അളിയാ, യന്ത്രങ്ങള്‍ക്ക് ഹൃദയമുണ്ട്"
കേട്ടില്ലേ..
പട്ടിക്കുട്ടി എന്നെ മാന്തല്ലേ!!

തിരികെ റൂമിലെത്തിയപ്പോള്‍ മനസ്സ് ശാന്തമായിരുന്നു.കാര്‍ പാര്‍ക്ക് ചെയ്ത് റൂമിലെത്തിയ എന്നെ സേവ്യര്‍ ആകാംക്ഷയോട് നോക്കി, ആ നോട്ടത്തില്‍ പഴയ ചോദ്യമുണ്ടായിരുന്നു..
പ്രിയംവദ കാതരയാണോ?!
അല്ല അളിയാ, അല്ല..
അതൊരു പട്ടിയാ!!

122 comments:

അരുണ്‍ കരിമുട്ടം said...

അടുത്തൊരു സുഹൃത്തിന്‍റെ അനുഭവ കഥ.അവന്‍ നാല്‌ വരിയില്‍ പറഞ്ഞത് ഞാന്‍ നാല്‍പ്പത് വരിയിലാക്കി.അഭിപ്രായം അറിയിക്കണേ..

തല്ലിപ്പൊളി തൊമ്മന്‍ said...

Super super..

ManzoorAluvila said...

അരുണിനു എഴുതാനുള്ള കഴിവ്‌ നന്നായ്‌ ദൈവം തന്നിട്ടുണ്ട്‌ .. ശുഭാശംസകൾ

ഫോട്ടോഗ്രാഫര്‍ said...

'കേരളം ഭ്രാന്താലയമാണ്'

പ്രതിഭാസത്തിന്‍റെ പ്രായും, കാശിന്‍റെ കായും, ശവത്തിന്‍റെ ശായും ഉള്ളവന്‍..

കിട്ടിയ സമയത്തിനു ഓളെന്‍റെ തലയില്‍ കേറി!!


അലക്കി മച്ചു, ചിരിച്ച് ഒരു വഴിയായി.ഹിഹിഹിഹി

കണ്ണനുണ്ണി said...

തൊട്ടു മുന്‍പത്തെ പോസ്റ്റിലെ പോലെ ഉള്ള ഹ്യുമരിന്ടെ എക്സ്ട്രാ പഞ്ച് ഇല്ലേലും..സരസം...നീണ്ടതെങ്കിലും അവസാനം വരെ ഒഴുക്കോടെ വായിക്കാവുന്ന നല്ല കഥ അരുണേ.....
ക്ലൈമാക്സിലെ ട്വിസ്റ്റ്‌ സൂപ്പര്‍ ...

INDULEKHA said...

പോസ്റ്റ്‌ പതിവ് പോലെ കലക്കി..
ശകുന്തള, പ്രിയംവദ...
അപ്പോഴിനി അടുത്ത കഥയിലെ നായിക അനസൂയയാവും അല്ലേ ??

വാഴക്കോടന്‍ ‍// vazhakodan said...

അരുണേ എന്നാലും വശംവദനോട് ഈ ചതി വേണോ?
അദ്ദേഹത്തെ “വംശ വദന്‍“ എന്ന് സഹ ട്രയ്നുകളുടെ കൂട്ടത്തില്‍ പതിപ്പിച്ചത് ആ പാവം അറിഞ്ഞ് കാണുമോ ആവോ??

Kavitha sheril said...

gr8

VEERU said...

'കോരിയ തവിയിൽ മുന്തിരിയും അണ്ടിപ്പരിപ്പും ഇല്ലെന്നു കരുതി പായസം പായസമല്ലാതാവോ?? ആദ്യം വിളമ്പിയതിൽ മേൽ‌പ്പറഞ്ഞവ കൂടുതലായിരുന്നെങ്കിൽ അങ്ങനെയൊരു ഫീലിംഗ് ചിലർക്കെങ്കിലും ഉണ്ടായ്ക്കൂടായകയില്ല!!’ എന്തൂട്ടാ ഞാൻ പറഞ്ഞേ??? ആവോ..!!പതിവു പോലെ നല്ല ഒഴുക്കൻ ഫലിത കഥ തന്നെ അരുണേ നിനക്കഭിനന്ദനം !!

ramanika said...

എന്തായാലും ഒരു പട്ടികുട്ടിക്കു മൂന്ന് കാമുകന്മാര്‍ ധാരാളം
ശരിക്കും ആസ്വദിച്ചു പ്രിയംവദ എന്ന കാതരെയേ

ഷിബിന്‍ said...

എന്നാലും ഒരു പട്ടിക്കു പ്രിയംവധ എന്നൊക്കെ പേരിട്ടവരെ സമ്മതിക്കണം..

ശ്രീജിത്ത് said...

വായിച്ചു, വരികളിലൂടെ പിടിച്ചിരുത്തി.
നന്നായിരിക്കുന്നെടാ

വിനോദ് said...

വായിക്കുന്നതിനെക്കാള്‍ ഉപരി ഒരു ടെലിഫിലിം കണ്ട അനുഭവം.അരുണ്‍ ചേട്ടാ, നല്ല വിഷ്വലൈസേഷന്‍.മാത്രമല്ല അപാര ക്ലൈമാക്സും.

മൊട്ടുണ്ണി said...

ഓഫീസില്‍ പണി ഒന്നുമില്ലേ??
നന്നായി, ഇനിയും പോരട്ടെ..
ഇത് സൂപ്പര്‍

നായര്‍ സാബ് said...

പെണ്ണിന്റെ പേരു കേള്‍ക്കുമ്പോഴേക്ക്കും ചാടി വീഴുന്ന ഞരമ്പു രോഗം ഉണ്ടായിരുന്നു അല്ലേ? എന്നിട്ടു എന്റെ സുഹൃത്തിനു പറ്റിയതെന്നൊരു ഡിസ്ക്ലൈമറൂം.

പോസ്റ്റ് തരക്കേടില്ലാത്ത വിധം ബോറായിട്ടുണ്ട്.

കാറില്‍ കയറുമ്പോഴെക്കും ഓ പ്രിയാ എന്ന പാട്ട്, തിരിച്ച് കയറിയതും, പ്രിയേ നിന്റെ കുരയിലെ പാട്ട്. എന്തോന്നഡെയ് ഇത്?

വിശ്വസനീയമായ വല്ലതും എഴുതാന്‍ നോക്ക് ഗെഡി, അല്ലെങ്കില്‍ സ്വന്തം ഫോട്ടോയുടെ കട്ടൌട്ട് വച്ച് ഏതെങ്കിലും വനിതാ ബ്ലോഗറുടെ കവിതക്ക് നിരൂപണം എഴുത് :)

Anil cheleri kumaran said...

പ്രതിഭാസത്തിന്‍റെ പ്രായും, കാശിന്‍റെ കായും, ശവത്തിന്‍റെ ശായും ഉള്ളവന്‍..
പ്രകാശന്‍!!

ആ ഒരൊറ്റ അലക്ക് പോരേ ഈ പോസ്റ്റ് ഹിറ്റ് ആവാന്‍!!!
കൊള്ളാം.. ഇതു പോലെ എന്തെങ്കിലുമാവും ക്ലൈമാക്സ് എന്നു പ്രതീക്ഷിച്ചിരുന്നു.. (ഈ പോസ്റ്റിന് നല്ല ചീത്ത വിളിയുണ്ടാകും.)

മീര അനിരുദ്ധൻ said...

പതിവു പോലെ തന്നെ മനോഹരമായിരിക്കുന്നു.നല്ല എഴുത്ത് അരുൺ.ഇഷ്ടമായീ

ചെലക്കാണ്ട് പോടാ said...

അങ്ങകലെ ദേവലോകത്ത് നിന്ന് പ്രിയംവദ ഇത് നോക്കുന്നുണ്ടാവും...അവളെക്കുറിച്ച് ആദ്യമായി കല്യാണം കഴിക്കണമെന്ന് ആഗ്രഹിച്ച വ്യക്തിയുടെ ബ്ലോഗ്....

ഞാന്‍‍ അന്ന് ചോദിച്ചിരുന്നു, എപ്പോഴും പശുവാണല്ലോ കൂട്ടെന്ന്, ഇപ്പോ മാറ്റി പട്ടിയെ പിടിച്ചല്ലോ..സന്തോഷം...

abhi said...

"പ്രിയംവദ അച്ഛന്‍റെയും അമ്മയുടെയുമൊപ്പം ഷോപ്പിങ്ങിനു പോയി, ഇപ്പോ വരും"

ഇത് അല്പം ഓവര്‍ അല്ലെ ?? ബാക്കിയൊക്കെ സൂപ്പര്‍ !

രഞ്ജിത് വിശ്വം I ranji said...

ഇതിന്നാളു പറഞ്ഞതു പോലെ പോസ്റ്റാനായിട്ട് പോസ്റ്റിയതാണെന്നു തോന്നുന്നു. അരുണിന്റെ കഥകളിലെ ഒരു സ്ഥിരം പഞ്ച് എവിടെയോ മിസ്സ് ചെയ്തോ എന്നൊരു സംശയം.
വിലയിരുത്താന്‍ ഞാനാള്ളല്ലേ..:)

നീര്‍വിളാകന്‍ said...

ഒഴുക്കോടെ എഴുതി അവതരിപ്പിച്ചിരിക്കുന്നു.... പ്രിയവദയെ കിട്ടിയില്ലെങ്കില്‍ പ്രിയാമണിയെ എങ്കിലും സ്വപ്നം കാണാമല്ലോ... വേലക്കാരി ആണെങ്കില്‍ എന്ത്??!!!

അരുണ്‍ കരിമുട്ടം said...

തല്ലിപ്പൊളി തൊമ്മന്‍, മന്‍സൂര്‍, പോരാളി: നന്ദി:)
കണ്ണനുണ്ണി:എപ്പോഴും കോമഡിയായാല്‍ ബോറടിക്കില്ലേ?
ഇന്ദുലേഖ:വളരെ വളരെ നന്ദി:)
വാഴക്കോടന്‍:എവിടെ??
കവിത, വീരു:നന്ദി:)
രമണിക, കുക്കു, കൊസ്രാ കൊള്ളി , ശ്രീജിത്ത്: നന്ദി:)
വിനോദ്, മൊട്ടുണ്ണി: ഈ നല്ല വാക്കുകള്‍ക്ക് നന്ദി:)

അരുണ്‍ കരിമുട്ടം said...

നായര്‍ സാബ്: ഹ..ഹ.ഹ അത് കലക്കി
കുമാരന്‍:നമുക്ക് നോക്കാം:)
മീര:നന്ദി:)
ചെലക്കാണ്ട് പോടാ:ഇനി പൂച്ചയാ:)
അബി:അതൊരു സസ്പെന്‍സിനാ:)
ഉഗാണ്ട രണ്ടാമന്‍:നന്ദി:)
രഞ്ജിത്:ശരിയാ, എപ്പോഴും കോമഡി എഴുതിയപ്പോള്‍ തോന്നിയ സാഹസം:)
നീര്‍വിളാകന്‍:വളരെ വളരെ നന്ദി:)

Anonymous said...

Dear

its getting boring................

Rakesh R (വേദവ്യാസൻ) said...

മൊത്തം കള്ളത്തരം :)

Balu said...

//പൂമുഖവാതുക്കല്‍ പുച്ഛിച്ച് നില്‍ക്കുന്ന പൂതനയാണെന്‍റെ ഭാര്യ
നല്ലമനുഷ്യരെ നാണം കെടുത്തുന്ന താടകയാണെന്‍റെ ഭാര്യ//

ഇതൊക്കെ വായിക്കാന്‍ വീട്ടില്‍ ഒരാള്‍ ഇരുപ്പില്ലേ അരുണ്‍ ചേട്ടാ?? വീട്ടിലോട്ട് ചെല്ല്.. പൂതനയാണോ താടകയാണോ എന്നൊക്കെ അപ്പോ അറിയാം.. പതിവു പോലെ വണ്‍‌ലൈനേഴ്‌സ് കലക്കി. മൊത്തത്തില്‍ ഒരു ചന്തമുള്ള കഥ. വന്ന് വായിച്ച സമയം വെറിതെ പോയില്ല.. :)

manuspanicker said...

അരുണ്‍ചേട്ടാ... എല്ലാര്‍ക്കും ഭയങ്കര പ്രതീക്ഷയാണെല്ലോ...
അവസാനം എല്ലാരും കൂടി ഒടിക്കും... (ഭാരത്താല്‍ വളഞ്ഞു ഒടിയുന്ന കാര്യമാ)
ആശംസകള്‍...

അവസാനം ബെര്‍ലി എഴുതുന്നപോലെ "എന്‍റെ ബ്ലോഗ്‌, എന്‍റെ കമ്പ്യൂട്ടര്‍, ഞാന്‍ എനിക്കിഷ്ടമുള്ളത് എഴുത്തും" എന്ന ലെവല്‍ ആകാതിരിക്കട്ടെ...

Rani Ajay said...

ഒരു കോമഡി സ്കിറ്റ്‌ കണ്ട പ്രതീതി ...
പട്ടി ആയാല്‍ ഇങ്ങനെ ജനിക്കണം ... മൂന്നു കാമുകന്മാരല്ലേ സ്വപ്നം കണ്ടത് ...
(ദേവലോകം അബദ്ധം എനിക്ക് പറ്റിയിട്ടുണ്ട് ...ആരോടും പറയേണ്ട കേട്ടോ..
)

ഗന്ധർവൻ said...

അതു കലക്കി:0)

Calvin H said...

ന്നാലും ശശിയാക്കിക്കളഞ്ഞല്ലോ :-/
രാജി .. സ്നേഹദീപം...
ഉണ്ട :-|

---
പോസ്റ്റ് കലക്കി :)

നരിക്കുന്നൻ said...

പതിവു പോലെ ചിരിപ്പിച്ചു. നാല് വരി അനുഭവം നാല്പത് വരിയാക്കി ഇവിടെ ചിരിമാല തീർത്ത ഈ കഴിവിന് അഭിനന്ദനങ്ങൾ. ഇത് സ്വന്തം അനുഭവമല്ലന്ന് എന്തിനാ മുൻകൂർ ജാമ്യം.

വരികളിൽ നർമ്മം പകർന്ന് ഇനിയും ഇവിടെ ചിരിമാല തീർക്കൂ. ഒരു ആശ്വാസത്തിനായി മനസ്സറിഞ്ഞ് ചിരിക്കാൻ ഇനിയും വരാം.

anupama said...

Dear Arun,
early morning,you post brought a hearty laugh on my face!the suspense was too good!
you know,we have a statue [half]of Sree Narayana Guru and we used to worship the great soul.Amma always used to make us aware of the great sayings!
it's a nice humorous post but i object the comparison of surapanam with having theertham;specially from u.
have a great n wonderful day!
sasneham,
anu

പയ്യന്‍സ് said...

കൊള്ളാം മാഷെ:) പണ്ടു ആരോ ഞങ്ങള്‍ എം. എല്‍. എ. ക്കാരോട് പറഞ്ഞത് ഞാന്‍ ഓര്‍ത്തു പോകുന്നു. 'ഒരു കോലില്‍ തുണി ചുറ്റി വച്ചാലും അതും നോക്കി നില്‍ക്കുന്നവരാനല്ലോ നിങ്ങള്‍'. മാഷിനെയും ഞങ്ങടെ ഗ്രൂപ്പില്‍ ചേര്‍ത്തിരിക്കുന്നു :D

ജോ l JOE said...

പട്ടി ആയാല്‍ ഇങ്ങനെ ജനിക്കണം ... മൂന്നു കാമുകന്മാരല്ലേ സ്വപ്നം കണ്ടത് ...

Anonymous said...

.ഒരു ജാതി ഒരു മതം ഒരു ദൈവം ,പോളിസി യില്‍ വേലക്കാരി പെടില്ല അല്ലെ..അരുണേ. നന്നായിട്ടുണ്ട്

ശ്രീ said...

എന്നാലും ഒരു പട്ടിയെ 'പെണ്ണുകാണാന്‍' (ഏതാണ്ട് അതിനു തന്നെ അല്ലേ പോയത്) പോയവരെപ്പറ്റി ഇതാദ്യമായാണ് കേള്‍ക്കുന്നത് ;)

hshshshs said...

എല്ലാ സിനിമയുമൊരുപോൽ ഹിറ്റല്ലി-
തുപോൽ പോസ്റ്റിൻ കാര്യവുമോർക്കുക.
എന്നാലും കഴിവുള്ളൊരു മനിതനു..
കാണാമെല്ലാ പോസ്റ്റിലുമൊരു വക..
സൂപ്പർ ഫാസ്റ്റിൻ സ്വന്തം ‘കൈയ്യൊപ്പ്’ !!

കൂട്ടുകാരന്‍ said...

നന്നായിരിക്കുന്നു

കുഞ്ഞൻ said...

അരുൺജി..

ന്നാ‍ലും അമ്മയ്ക്ക് മകനെപ്പറ്റി നല്ല നിശ്ചയമുണ്ട് അതിനാലാണ് മുന്നറിയിപ്പ് തന്നത്.

നാലുവരി നാല്പതു വരിയാക്കാനുള്ള കഴിവിന് ഒരു സലാം മാഷെ,ന്നാലും മാഷിന്റെ പല പോസ്റ്റുകളും വായിക്കാറുണ്ടെങ്കിലും ഈ പോസ്റ്റിൽ ഒരു കൃത്രിമത്വം മുഴച്ചു നിൽ‌പ്പുണ്ടെന്ന് പറയാതെ വയ്യ.

priyag said...

priyamvadaha kathara thanne!!!!!!!!!!!!!1hi hi hi

Anonymous said...

“പരിചയക്കാരെ കണ്ടാൽ അവൾ കുരയ്ക്കാറേയില്ല” മറ്റൊരു സന്ദർഭത്തിൽ “കെട്ടിയിട്ടിടത്തൊന്നും തൂറി നിറക്കുന്ന സ്വഭാവം അവൾക്കില്ല” എന്നെല്ലാമുള്ള പ്രകാശന്റെ ആത്മഹതങ്ങൾ കേൾക്കാതെ പോയ ,അന്ധപ്രേമം ബധിരമാക്കിയ,ആ കാമുകഹൃദയത്രയങ്ങൾക്ക് നമോവാകം !!

ഓട്ടകാലണ said...

അരുണില്‍ നിന്ന് കുറച്ചു കൂടി മെച്ചപെട്ടത് പ്രതീക്ഷിക്കുന്നു. ഈ ശൈലി തന്നെ കുറെക്കാലമായില്ലേ? ഒന്ന് മാറ്റിപിടിക്കാനുള്ള സമയം അതിക്രമിച്ചുവെന്ന് തോന്നുന്നില്ലേ?.

അരുണിന് അതിനൊക്കെ കഴിയുമെന്ന് തോന്നിയതുകൊണ്ട് പറയുന്നതാ.

വിഷയം, എല്ലാ കോമഡിക്കുട്ടന്മാരും എടുത്ത് അലക്കിവെളിപ്പിച്ചതായിട്ടും എടുത്ത് വയ്ക്കാനുള്ള ധൈര്യം സമ്മതിക്കണം കേട്ടോ

(ഒരു നാല് പോസ്റ്റിട്ടിട്ട് , മസില് പിടിച്ച് ഏത് അണ്ടനും കമന്റിടാന്‍ പോകുന്നത് നമുക്ക് ചേര്‍ന്ന പണിയല്ലാ എന്ന് പറഞ്ഞു നടക്കുന്ന പുംഗവന്മാര്‍ക്കിടയില്‍ താങ്കള്‍ ഒരു അപവാദമാണെന്ന് അറിയാം, എങ്കിലും താങ്കളെ പോലുള്ളവര്‍ വസ്തു നിഷ്ടമായ അഭിപ്രായങ്ങള്‍ ഉള്‍ക്കൊള്ളാനും പ്രകടിപ്പിക്കാനും തയ്യാറായിരുന്നേല്‍ നന്നായേനെ)

Jayesh/ജയേഷ് said...

thakarthu

Anonymous said...

Very nice .. Arun..
Keep it up ..
Hari

അരുണ്‍ കരിമുട്ടം said...

അനോണി ചേട്ടാ:ശരിയാ എനിക്കും തോന്നി:)
വേദവ്യാസന്‍:പിന്നല്ലാതേ??
ബാലു:ഞാന്‍ അത്രേ ഉദ്ദേശിച്ചുള്ളായിരുന്നു, വെറുതെ വായിച്ച് പോണം, നന്ദി:)
മനു:പ്രതീക്ഷ പ്രശ്നമാ, അത് നല്ലരീതിയില്‍ നിറവേറ്റാന്‍ എപ്പോഴും കഴിയാറില്ല, എന്താ ചെയ്യുക?
റാണി, ഗന്ധര്‍വ്വന്‍, കാല്‍വിന്‍:നന്ദി:)
നരിക്കുന്നാ:ഇനിയും വരണേ..
അനുപമ:ശരിയാണ്, തീര്‍ത്ഥത്തെ കുറിച്ച് എഴുതേണ്ടായിരുന്നെന്ന് പിന്നിട് എനിക്ക് തോന്നി, രാവിലെ ആദ്യം അമ്പലത്തില്‍ പോകുന്ന ഓര്‍മ്മയില്‍ അറിയാതെ എഴുതി പോയതാ:)

അരുണ്‍ കരിമുട്ടം said...

പയ്യന്‍സ്, ജോ:നന്ദി:)
നേഹ: എന്നിട്ട് വേണം അമ്മ തല്ലി കൊല്ലാന്‍!!
ശ്രീ:ഹ..ഹ..ഹ അതേ അതേ:)
hshshshs : ബ്ലോഗ് കവിത വായിച്ചാരുന്നു, അതേ പോലെ ഇവിടെയും കമന്‍റി അല്ലേ, നന്നായിരിക്കുന്നു:)
കുഞ്ഞന്‍:ശരിയാണ്, കാരണം പറയാമേ..
ഉണ്ണിമോള്‍, അനോണി:നന്ദി:)
ഓട്ടക്കാലണ: അഭിപ്രായം വിലമതിക്കുന്നു, എന്‍റെ ഭാഗം വിശദീകരിക്കാന്‍ ഒരു പോസ്റ്റിടുന്നില്ല, ഒരു കമന്‍റിടാം, എന്താ?
ജയേഷ: നന്ദി:)
ഹരി :നന്ദി:)

ഹാഫ് കള്ളന്‍||Halfkallan said...

ഹി ഹി .. ട്വിസ്റ്റ്‌ ട്വിസ്ടോ !! പ്രിയാമണി തലേല് കേറിയോ ? ഇറങ്ങിയോ ?

അരുണ്‍ കരിമുട്ടം said...

പ്രിയപ്പെട്ട സുഹൃത്തുക്കളെ,

ഈ പോസ്റ്റിലെ ഒരു കമന്‍റില്‍ മനു പറഞ്ഞു..
"എല്ലാര്‍ക്കും ഭയങ്കര പ്രതീക്ഷയാണെല്ലോ"

മറ്റൊരു കമന്‍റില്‍ കുഞ്ഞന്‍ പറഞ്ഞു..
"നാലുവരി നാല്പതു വരിയാക്കാനുള്ള കഴിവിന് ഒരു സലാം മാഷെ,ന്നാലും മാഷിന്റെ പല പോസ്റ്റുകളും വായിക്കാറുണ്ടെങ്കിലും ഈ പോസ്റ്റിൽ ഒരു കൃത്രിമത്വം മുഴച്ചു നില്‍‌പ്പുണ്ടെന്ന് പറയാതെ വയ്യ."

പിന്നെ ഓട്ടക്കാലണ പറഞ്ഞു..
"അരുണില്‍ നിന്ന് കുറച്ചു കൂടി മെച്ചപെട്ടത് പ്രതീക്ഷിക്കുന്നു. ഈ ശൈലി തന്നെ കുറെക്കാലമായില്ലേ? ഒന്ന് മാറ്റിപിടിക്കാനുള്ള സമയം അതിക്രമിച്ചുവെന്ന് തോന്നുന്നില്ലേ?"

ഈ കമന്‍റുകള്‍ കൂടാതെ നല്ലതെന്നും, ചീത്തതെന്നും, ആവറേജെന്നും പറഞ്ഞ് അനോണിയും, സനോണീയും ആയി ഒരുപാട് പേര്‌ കമന്‍റ്‌ ഇടുകയും ചെയ്തു.ആ കമന്‍റ്‌കള്‍ക്ക് ഒരു മറുപടി നല്‍കേണ്ട ധാര്‍മ്മിക ഉത്തരവാദിത്തം സുഹൃത്ത് എന്ന നിലയില്‍ എനിക്ക് ഉണ്ട് എന്ന വിശ്വാസത്തില്‍ പറയട്ടെ..

ഒരു ആണ്‍കുട്ടി വേണമെന്ന് ആഗ്രഹമുള്ള അമ്മ, പ്രസവിക്കുന്നതെല്ലാം പെണ്‍കുട്ടി ആയി പോയി.അങ്ങനിരിക്കെ അയലത്തെ വീട്ടിലെ അമ്മുമ്മ ചോദിച്ചു:
"നിനക്കൊരു ആണ്‍കുട്ടിയെ പ്രസവിച്ച് കൂടെ??"
എങ്ങനെ??
അന്തം വിട്ട് നിന്ന ആ അമ്മയോട് അമ്മുമ്മ വീണ്ടും പറഞ്ഞു:
"നിനക്കതിനുള്ള കഴിവുള്ളത് കൊണ്ട് പറഞ്ഞതാ"
ടണ്‍ടഡേ....ടംടംഡേ!!!


ഇതാ ഇപ്പോ എന്‍റെ അവസ്ഥ.ആഗ്രഹമുണ്ട്, പക്ഷേ എന്തെഴുതിയാലും ഇങ്ങനെ ആയി പോകുന്നു:))
കുഞ്ഞന്‍റെ വാക്കുകള്‍ സത്യമാണ്, എന്‍റെ ജീവിതത്തില്‍ നിന്നും അറിയാതെ എഴുതിയതുമായി തട്ടിച്ച് നോക്കുമ്പോള്‍ മറ്റ് കഥകള്‍ക്ക് ഒരു കൃത്രിമത്വം ഉണ്ട്.(സാഹിത്യപരമായി പറഞ്ഞാല്‍ ആണ്‍കുട്ടിയെ പ്രസവിക്കാന്‍ നോമ്പ് നോല്‍ക്കുന്ന അമ്മയുടെ ആത്മവേദന നിഴലിക്കുന്നു, ങ്ഹാ!!)

അതിനാല്‍ ഇപ്പോ ഒരു പ്രാര്‍ത്ഥന മാത്രം..
കഥ വായിച്ച് തുടങ്ങുന്നവര്‍ ഒരു ഒഴുക്കോടെ അവസാനം വരെ വായിച്ച് പോകണം.മനസില്‍ കഥയുടെ ഒരു വിഷ്വലൈസേഷന്‍ വരണം.അതിനായി എല്ലാവരും അനുഗ്രഹിക്കണം.

അനോണിയായി വന്ന് ഉപദേശിച്ചവരെല്ലാം, എന്നോട് നേരിട്ട് പറയാന്‍ മടിയുള്ള ആത്മസുഹൃത്തുക്കളാണെന്ന വിശ്വാസത്തില്‍, എല്ലാവരുടെയും സഹകരണം തുടര്‍ന്ന് പ്രതീക്ഷിച്ച് കൊണ്ട്..

അരുണ്‍

അരുണ്‍ കരിമുട്ടം said...

ഹാഫ്കള്ളന്‍:നന്ദി:)

desertfox said...

രാവിലെ മനസ്സു തുറന്നൊന്നു ചിരിക്കാന്‍ സാധിച്ചു. വളരെ നന്നായിരിക്കുന്നു.

കരിമുട്ടം അരവിന്ദ് said...

നിന്‍റെ ഒരോ കഥക്കും ഒരോ വ്യത്യസ്തതയുണ്ട്.എഴുതാന്‍ തോന്നുമ്പോള്‍ മനസില്‍ വരുന്ന രീതിയില്‍ എഴുതുക.നിനക്ക് വേണ്ടാ എന്ന് തോന്നിയാല്‍ മാത്രം പിന്‍വലിക്കുക.നന്നായി വരും.

Albert said...

Arun,
super climax!!
Albert and Sheeja

ഗോപന്‍ said...

:)

Roshini said...

അരുണേട്ടാ, ചേട്ടന്‍ ആഗ്രഹിച്ച പോലെ വിഷ്വലൈസേഷന്‍ നന്നായിട്ടുണ്ട്.ക്ലൈമാക്സ് ആണ്‌ ഏറ്റവും ഇഷ്ടമായത്.പിന്നെ കഥയിലെനെക്കാള്‍ കോമഡി മുകളിലത്തെ കമന്‍റിനുണ്ട്.ഹിഹിഹിഹി

രാജീവ്‌ .എ . കുറുപ്പ് said...

കുറുപ്പിന്റെ ഒപ്പ്
എനിക്ക് പോസ്റ്റിലും ഇഷ്ടം തോന്നിയത് നിന്റെ ആ ലാസ്റ്റ് കമന്റ്‌ ആണ്. അത് പോസ്റ്റാക്കാന്‍ മേലാരുന്നോ,

Ashly said...

കമന്റ്‌ ഇടാന്‍ നോകിയപ്പം, ഇതേ കിടക്കുന്നു "പ്രിയപ്പെട്ട സുഹൃത്തുക്കളെ,..... " എന്ന് തുടങ്ങുന്ന അരുണ്‍ ഉപവാച്ച. ആയല്ലോ അപ്പം പിന്നെ കമന്റ്‌ ഇടുനില്ല.

കിഷോര്‍ലാല്‍ പറക്കാട്ട്||Kishorelal Parakkat said...

നമിച്ചണ്ണാ..
കൂടുതല്‍ ഒന്നും സ്വപ്നം കാണാത്തതു നന്നായി.. :)

ഗൗരിനാഥന്‍ said...

കാതരയായ പാ‍ാ‍ാവം പട്ടി.....കൊള്ളാം അരുണ്‍..രസിച്ചു, എങ്കിലും പഴയ പോസ്റ്റൂകള്‍ വായിച്ച പോലെ ചിരിക്കാന്‍ മാത്രമില്ല...

അരുണ്‍ കരിമുട്ടം said...

ഡെസര്‍ട്ട് ഫോക്സ്:നന്ദി:)
ചിറ്റപ്പാ:വളരെ നന്ദി:)
ആല്‍ബര്‍ട്ട്, ഗോപന്‍, റോഷിനി:നന്ദി:)
കുറുപ്പേ, ക്യാപ്റ്റന്‍: ആ കമന്‍റില്‍ എഴുതിയത് സത്യമാ, ശ്രമിച്ച് പരാജയപ്പെട്ടു.പിന്നെ ആശയദാരിദ്ര്യവും!!
കിഷോര്‍:നന്ദി:)
ഗൌരിനാഥന്‍:ഹ..ഹ കോമഡിയുടെ സ്റ്റോക്ക് തീര്‍ന്നുവെന്നാ തോന്നുന്നേ:)

Anonymous said...

പോസ്റ്റ്‌ വായ്ച്ചു തുടങ്ങിയപ്പോള്‍ തോന്നി കോമെടിയില്‍ നിന്നും ട്രാജടിയിലേക്ക് മാറിയോ കായംകുളം ബ്ലോഗ്‌ എന്ന്.... മുഴുവന്‍ വായ്ച്ചു ചിരിച്ചപ്പോള്‍ സമാധാനമായ്‌....നല്ല പോസ്റ്റ്‌... എന്തെ അരുണ്‍ വരക്കുന്നത് നിറുത്തിയത്?

krish | കൃഷ് said...

"സൂക്ഷിക്കണം, തലേ കേറുന്ന സൈസാ"
കേറി അളിയാ, കേറി..
കിട്ടിയ സമയത്തിനു ഓളെന്‍റെ തലയില്‍ കേറി!!"

koLLaam.
:)

ഓട്ടകാലണ said...

ഓട്ടകാലണ വിചാരിച്ചു ഈ തള്ളയ്ക്ക് “ആങ്കുട്ടിയെ“ പെറാന്‍ ആഗ്രഹമില്ലാരുന്നെന്ന് .

എന്തായാലാം “സംഗതി“ ശ്രമിച്ചു കൊണ്ടേ ഇരിക്കുക.
അപ്പച്ചന്റെ “പിക്ക് അപ്“ പോകുന്നതിനുമുമ്പ് അതിനു സാധിക്കട്ടെയെന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം, ഇല്ലെ... അനോണിബ്രദേഴ്സേ?
:)


ആശംസകള്‍!

വിനോദ് said...

അരുണ്‍ ചേട്ടാ,
പല പോസ്റ്റിനും കമന്‍റ്‌ എഴുതിയിട്ടുണ്ട്.പക്ഷേ ഇത് ആദ്യമാ ഒരു കമന്‍റിനു കമന്‍റിടുന്നത്.മുകളിലത്തെ കമന്‍റ്‌ കലക്കി, പ്രത്യേകിച്ച് ആ ബോള്‍ഡിലുള്ള ഭാഗം.ആരേയും വേദനിപ്പിക്കാതെ, അരൂണ്‍ ചേട്ടന്‍റെ സ്റ്റൈലില്‍ ഒരു കമന്‍റ്.കൊള്ളേണ്ടിടത്ത് കൊണ്ടെന്ന് മനസിലായി.
ആശംസകള്‍

ജെ പി വെട്ടിയാട്ടില്‍ said...

എന്തൊക്കെ തന്നെയായാലും യഥാര്‍ത്ഥ ജീവിതം കഥയായി രൂപാന്തരപ്പെടുമ്പോള്‍ അതിന്റെ ഒരു വായനാ സുഖം വേറെ തന്നെയാണ്.

പ്രിയംവദയുടെ ചിത്രികരണം കോള്ളാം. ഞാന്‍ മുഴുവന്‍ വായിച്ചിട്ടില്ല.

പിന്നെ ഒരു പ്രൊഫഷണല്‍ എഴുത്തുകാരനായ താങ്കള്‍ക്ക് ശരിക്കും അവതരിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട് ഈ പോസ്റ്റ്. എനിക്ക് ഞാന്‍ ഇത് വരെ വായിച്ച താങ്കളുടെ പോസ്റ്റില്‍ ഏറ്റവും ഇഷ്ടപ്പെട്ടതും ഇത് തന്നെ.

ഭാവുകങ്ങള്‍

പാര്‍ത്ഥന്‍ said...

മൂന്നാനെ വിട്ടൊന്നന്വേഷിക്കാമായിരുന്നു.

Sukanya said...

കോഴിക്കോട്ടേക്ക് പുറപ്പെട്ടപ്പോള്‍ അമ്മ പറഞ്ഞ വാചകം തൊട്ട് സേവ്യര്‍, പ്രകാശ്‌മാരുടെ ഇന്ട്രൊഡക്ഷന്‍, മനുവിന്റെയും ഷംസുദീന്റെയും സ്വപ്നം, അത് തകരുന്നതിന്റെ ഭാവങ്ങള്‍.
ചിരിച്ച് ചിരിച്ച് ഇവിടെ ഞങ്ങളും. :)

Sukanya said...

കോഴിക്കോട്ടേക്ക് പുറപ്പെട്ടപ്പോള്‍ അമ്മ പറഞ്ഞ വാചകം തൊട്ട് സേവ്യര്‍, പ്രകാശ്‌മാരുടെ ഇന്ട്രൊഡക്ഷന്‍, മനുവിന്റെയും ഷംസുദീന്റെയും സ്വപ്നം, അത് തകരുന്നതിന്റെ ഭാവങ്ങള്‍. ചിരിച്ച് ചിരിച്ച് ഇവിടെ ഞങ്ങളും.:)

മുരളി I Murali Mudra said...

കൊള്ളാം കേട്ടോ...
തകര്‍ത്ത് വാരി...കോമഡി എലെമെന്റ്റ്‌ കുറവായിരുന്നെങ്കിലും ഉള്ളിടത്ത് നല്ല പഞ്ച് ആയിരുന്നു...പിന്നെ ഇതൊന്നും ഒരു കുറ്റമല്ല കേട്ടോ....
പ്രിയംവദയ്ക്കും വേണ്ടേ ഒരു തുണ??
യേത്...

geethavappala said...

നന്നായിട്ടുണ്ട്..... പ്രിയ എന്ന്ന വേലക്കരിയയിരിക്കും നായിക എന്ന് കരുതി, എന്നാല്‍ പട്ടിയന്നു പ്രിയംവധ എന്നത് ..... വളരെ രസകരമായിട്ടുണ്ട്....

saju john said...

അമ്പലപുഴ പാല്‍പായസം ആണെങ്കിലും ഒത്തിരി കുടിച്ചാല്‍ ചെടിക്കില്ലേ,
അപ്പോള്‍ എന്തുചെയ്യും, ഇത്തിരി അച്ചാര്‍ കൂടി വായിലെ പഴയ രുചി മാറ്റും,
പിന്നെ വീണ്ടും പായസം കുടിച്ചാല്‍ നല്ല രുചി കിട്ടും.

ഞങ്ങളുടെ ഗാങ്ങില്‍ അരുണിന്റെ ബ്ലോഗിനെ പറ്റി പറഞ്ഞപ്പോള്‍ ഒരാള്‍ പറഞ്ഞതാണ്.
പഴയകാലത്തെ മോഹന്‍ലാല്‍ ചിത്രങ്ങളെ പോലെ മനോഹരമാണ് അരുണിന്റെ ബ്ലോഗ്‌, അതിനാല്‍ മീശ പിരിപ്പിക്കില്ല എന്നു കരുതുന്നു.
വായനക്കാരെ തൃപ്തി വരുത്താന്‍ എഴുതാതിരിക്കുക. അതാണ്‌ പല ബ്ലോഗ്ഗെര്‍സിന്റെയും പരിമിതിയും, അവരുടെ ബ്ലോഗിന്റെ പരാജയവും,

എന്തും ഉറച്ചുരച്ചാണ് തിളക്കം വര്‍ദ്ധിപ്പിക്കുന്നത്, അതിനാല്‍ വിമര്‍ശനങ്ങളെ പോസിറ്റീവ് ആയി എടുക്കുക.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ഏത് വിഷയോം എഴുതിപ്പൊലിപ്പിക്കാന്‍ കോപ്പ് ഒരുപാട് കയ്യിലുണ്ടല്ലോ!

Unknown said...

പ്രിയംവദയുടെ കടി .കിട്ടാഞ്ഞത്‌ ഭാഗ്യം

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

ഓഫീസിലിരുന്നാ മച്ചൂ വായന ..

അടുത്ത കാബിനിലിരിക്കുന്ന ഫിലിപ്പീനി പെണ്ണ് ലിപ്സ്റ്റിക് ഇടല്‍ നിര്‍ത്തി എന്റെ അടക്കി വച്ചിട്ടും നിയന്ത്രണം വിടുന്ന ചിരി കേട്ട് എത്തി നോക്കുന്നുണ്ട് .. ഇവന് ഭ്രാന്തായോ എന്ന മട്ടില്‍ "ബല്യൂ " (അവരുടെ തഗാലു ഭാക്ഷയില്‍ crazy) എന്ന് ചോദിച്ചിട്ട് വീണ്ടും ചായം തേച്ചു കൊണ്ടിരിക്കുന്നു.

പിന്നെ ഇടക്കൊക്കെ ഓരോ പോസ്റ്റ്‌ കോമഡിയില്‍ നിന്നും മാറ്റി പിടിക്ക് കുട്ടാ

kichu... said...

കലക്കി മച്ചൂ............

പ്രതിഭാസത്തിന്‍റെ പ്രായും, കാശിന്‍റെ കായും, ശവത്തിന്‍റെ ശായും ഉള്ളവന്‍..
പ്രകാശന്‍!!


പ്രിയംവദ കാതരയാണോ?!
ആണോ...
ആയിരിക്കും....
അല്ല ആണ്‍................

അരുണ്‍ കരിമുട്ടം said...

ഷീല ചേച്ചി: ചെമ്മിന്‍ ചാടിയാല്‍ എവിടെ വരെ ആകും??
കൃഷ്:നന്ദി:)
ഓട്ടക്കാലണ:പ്രാര്‍ത്ഥന ഉണ്ടാകണം:)
വിനോദ്:ഹേയ്, ആരേം കളിയാക്കി എഴുതിയതല്ല, വെറുതേ..
ജെ പി:ഇഷ്ടായി എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഒരു സന്തോഷമാ, സത്യം
പാര്‍ത്ഥന്‍:പറ്റി പോയില്ലേ??
സുകന്യ ചേച്ചി:സീരിയസ്സ് ആയി എഴുതിയതാ, ചിറ്റി പോയി:)
മുരളി:കോമഡി ആയിരുന്നില്ല ഉദ്ദേശം, എഴുതിയപ്പോള്‍ ഇങ്ങനായി:)
ഗീത:ഇനിയും വരണേ..
നട്ടപിരാന്തന്‍:അച്ചാറാണോ ആവശ്യം?? ഹി..ഹി.. മനസിലായി:)
കുട്ടിച്ചാത്തന്‍: ഇനി 'കുട്ടി' ചാത്തനല്ല, ചിലവുണ്ട്..
പുള്ളി പുലി:നന്ദി:)
ശാരദനിലാവ്‌:അടുത്തത് ഒരു കദന കഥയാ, അരമണിക്കൂര്‍ കരയും, ഷുവര്‍!!
കിച്ചു:നന്ദി:)

അഭി said...

എന്തായാലും പ്രിയംവദയെ ( പട്ടിയെ ) കാണല്‍ കലക്കി

Raneesh said...

പട്ടിയെ പോലും വെറുതെ വിടരുത് ചേട്ടാ.....
പിന്നെ.. എനിക്ക് കരിമുട്ടം സ്റ്റേഷനില്‍ കയറാന്‍ അനുവാദം തരണം........ തന്നില്ലെങ്കില്‍ എന്റെ സ്വഭാവം മാറും, പറഞ്ഞേക്കാം

ദീപു said...

:)

smitha adharsh said...

അരുണേ..വിവരമില്ലാത്തവര് പലതും പറയും..എന്ന് വച്ച്,ഇയാള് അത് മൈന്‍ഡ് ചെയ്യണ്ട..ഇങ്ങനെ ഒക്കെ തന്നെ വണ്ടി നന്നായി പോട്ടെ..!
ആശംസകള്‍..

Muralee Mukundan , ബിലാത്തിപട്ടണം said...

ഉന്തുട്ടാണ്..പറ്യ്യ..
സംഭവം ഗുമ്മായിട്ട്ണ്ട്..,എന്നാ കലക്കീട്ട്ണ്ട്ന്ന് പറയാ‍ാമ്പറ്റില്ല..
ഇത് പഴേത്വെച്ച് കമ്പയെറെയ്യീനോണ്ടാട്ടാ...

siva // ശിവ said...

അരുണ്‍,സൂപ്പര്‍ തമാശ.....

മാണിക്യം said...

"എനിക്കൊരു പെങ്ങളുണ്ട്, എന്ന് വച്ച് അവളെപറ്റി ഇരുപത്തിനാല്‌ മണിക്കൂറും സംസാരിക്കുന്ന സ്വഭാവം എനിക്കില്ല."....
അതാണ് വാസ്തവം

സൂപ്പര്‍ ഫാസ്റ്റ് ആയാലും ചിലപ്പോള്‍ സ്പീഡ് കുറയും
അല്ല കുറയണം. എന്നാലെ സുഖാവൂ...

Sinochan said...

നാലു വരി നാല്പതാക്കിയതിന്റെ ചെറിയ പോരായ്മ ഉണ്ട് എങ്കിലും കുഴപ്പമില്ല. പ്രതീക്ഷകള്‍ കൂടിയതിന്റെ പ്രശ്നവും ഉണ്ടായിരിക്കാം....

വശംവദൻ said...

കഥ പതിവ് പോലെ ലളിതം, സുന്ദരം, രസകരം !

കമെന്റിൽ പറഞ്ഞത്പോലെ:

“വായിച്ച് തുടങ്ങുന്നവര്‍ ഒരു ഒഴുക്കോടെ അവസാനം വരെ വായിച്ച് പോകണം.മനസില്‍ കഥയുടെ ഒരു വിഷ്വലൈസേഷന്‍ വരണം”

അക്കാര്യം ഈ കഥയിലും 125 % വന്നിട്ടുണ്ട്. അത് കൊണ്ട് ആൺകുട്ടിയാണോ പെൺകുട്ടിയാണോ എന്നൊക്കെ നോക്കേണ്ടതുണ്ടോ?

ഒരിക്കലും ചാപിള്ള ആകില്ല എന്ന ഉറപ്പുണ്ട്, അതിനാൽ സന്തോഷത്തോടെ അരുണിന്റെ പ്രസവം തുടരുക.

ആശംസകൾ !



ഓ.ടോ: ശ്രീ വാഴക്കോടൻ സൂചിപ്പിച്ച ഒരു കാര്യം: മെയിൻ പേജിൽ സഹട്രെയിനുകളുടെ കൂട്ടത്തിൽ എഴുതിയിരിക്കുന്നിടത്തെ “വംശവദനെ” ഒന്നു “വശംവദൻ” ആക്കാനപേക്ഷ.

jamal|ജമാൽ said...

ഹായ്‌ അരുൺ
പലരും പലതരത്തിൽ പ്രതികരിച്ച ഒരു പോസ്റ്റാണിത്‌ .കമന്റുകൾ വായിച്ചപ്പോൾ മുൻപൊരിക്കൽ ബെർളിതോമസ്‌ കമന്റ്കൾക്ക്‌ മറുപടികൊടുത്തത്‌ ഓർമ വന്നു "എന്റെ ബ്ലോഗ്ഗിൽ ഞനെന്തെഴുതണം എന്ന് തീരുമാനിക്കേണ്ടത്‌ ഞാനാണ്‌".അരുൺ വായനക്കാരന്റെ കമന്റിനെ ഒരു പരിധി വരെ പരികണിക്കുക അതിൽ കൂടുതൽ സ്വന്തം ഇഷ്ടത്തിനും.എനിക്ക്‌ തോന്നുന്നത്‌ എഴുതി ഞാൻ പുബ്ലിഷ്‌ ചെയ്യുന്നു അതല്ലേ ബ്ലോഗിംഗ്‌ അല്ലാതെ മറ്റുള്ളവരുടെ നിയന്ത്രണത്തിലാകുമ്പോൾ എഡിറ്റിംഗ്‌ ടാബിളിലൂടെ കടന്ന് വരുന്ന പ്രിന്റ്‌ മീഡിയയുമായി എന്ത്‌ വ്യത്യാസം
ആശം സകൾ

ഭൂതത്താന്‍ said...

നാല്....നാല്‍പത്‌...പിന്നെ നാലായിരം .....കൊള്ളാം...ട്ടോ ..ഈ കഥ വിരിയിക്കുന്ന പേന ഭൂതത്തിനു ഒന്നു കടം തരാമോ അരുണേ ...

അരുണ്‍ കരിമുട്ടം said...

അഭി:നന്ദി:)
നമ്പ്യാര്‍:കരിമുട്ടം സ്റ്റേഷന്‍ പണി പുരയിലാ:)
ദീപു:നന്ദി:)
സ്മിത ചേച്ചി: ഇടക്ക് കുലുങ്ങിം ഇടക്ക് നിന്നും ശകടം ഓടുന്നിതാ..
ബിലാത്തിപട്ടണം:ഹ..ഹ..ഹ അത് അറിയാം:)
ശിവ:നന്ദി:)
മാണിക്യം ചേച്ചി:സത്യായും ഒരു വെറൈറ്റി നോക്കിയതാ:)
വാഴക്കാവരയന്‍:ഒരു പക്ഷേ അതും കാരണമാകാം:)
വശംവദന്‍:അയ്യോ, ഞാനത് ഇപ്പോഴാ കണ്ടത്.വീട്ടിലെ കമ്പ്യൂട്ടര്‍ പോയിക്കിട്ടി.ഓഫീസില്‍ അഡ്മിന്‍ പ്രിവിലേജില്ല.ഒരു സാഹചര്യം ഒത്ത് വരുമ്പോള്‍ 'വംശവദനെ' വശംവദന്‍ ആക്കിയിട്ട് തന്നെ കാര്യം:))
ജമാല്‍:ശരിയാ, ദേ താഴത്തെ കമന്‍റ്‌ നോക്കിയെ..
ഭൂതക്കുളത്താന്‍:ഹ..ഹ..ഹ:)

അരുണ്‍ കരിമുട്ടം said...

'ഈ വെകിളി പിള്ളേര്‍ക്ക് ചക്കകൂട്ടാന്‍ കിട്ടിയ പോലാ' എന്‍റെ കാര്യം.എഴുതുന്ന വായിക്കാന്‍ സുഖമുണ്ടെന്ന് കൂട്ടുകാര്‍ പറഞ്ഞതോടെ എന്ത് കിട്ടിയാലും കഥയാക്കാന്‍ നോക്കുവാ:)
സ്വന്തം ജീവിതാനുഭവം എഴുതാന്‍ സുഖമുണ്ട്, കാരണം ചുറ്റുപാടുമുള്ളവരുടെ അവസ്ഥയും അറിയാം.എന്നാല്‍ എഴുതാന്‍ വേണ്ടി എഴുതിയതെല്ലാം മോശവുമായിരുന്നു.ഇനി മറ്റുള്ളവരുടെ കഥകള്‍ എഴുതാമെന്ന് കരുതിയാലോ, അതും റിസ്ക്കാ:))
അപ്പോ ഏറ്റവും ബെസ്റ്റ് സ്വന്തം അനുഭവമാ (29 വയസ്സേ ആയുള്ളു, അനുഭവത്തിനും ഒരു പരിധിയില്ലേ??)
സുരാജ് ചേട്ടന്‍ പറയുന്ന പോലെ..
"തള്ളേ പൊളപ്പന്‍, ഞാന്‍ പെട്ടൂന്നാ തോന്നുന്നത്"
ഇങ്ങനത്തെ അവസ്ഥയിലൊക്കെ കരിമുട്ടത്തമ്മ എന്നെ കാത്തിട്ടുണ്ട്, അതിനാല്‍ എനിക്ക് ഉറപ്പുമുണ്ട്, ദേവി രക്ഷിക്കും.
ഉപദേശം നല്‍കുന്നവര്‍ക്കും, ഞാന്‍ നന്നാവണമെന്ന ആഗ്രഹത്തില്‍ വിമര്‍ശിക്കുന്നവര്‍ക്കും, സ്നേഹത്തോടെ അഭിപ്രായം രേഖപ്പെടുത്തുന്നവര്‍ക്കും എന്‍റെ ആയിരം ആയിരം നന്ദി.

ബിനോയ്//HariNav said...

അരുണ്‍ജീ, കഥ ഇഷ്ടായീട്ടാ :)

Areekkodan | അരീക്കോടന്‍ said...

കഥ സൂപ്പര്‍ ആയി...പ്രിയംവദ വിടപറഞു എന്ന ആമുഖം വ്യസനമുണ്ടാക്കി...അവസാനം ...ഹ ഹ..ഹാ...
പിന്നെ ഈ കാതര എന്നാലെന്താ?കൂതറയുമായി എന്തെങ്കിലും ബന്ധമുള്ളവള്‍ എന്നാണോ?

മുഫാദ്‌/\mufad said...
This comment has been removed by the author.
Sreejith said...

അരുണേ വളരെ നന്നായിട്ടുണ്ട്, ഒരു പക്ഷെ ഞാന്‍ കുറച്ചു കാലം കൊഴികോട് ഉണ്ടായിരുന്നത് കൊണ്ടാവാം, ബീഫും കള്ളും ബീച്ചും ഒക്കെ വായിച്ചപ്പോള്‍ മിസ്സ്‌ ചെയ്തു.

മുഫാദ്‌/\mufad said...

നന്നായി...

nandakumar said...

നിന്നെപ്പോലെയുള്ള വായ് നോകികള്‍ക്ക് ഇതു തന്നെ വേണമെടാ..

അതു പോട്ടെ.. ആ പ്രിയയുടെ ഫോണ്‍ നമ്പര്‍ കിട്ടാന്‍ വല്ല വകുപ്പുണ്ടോ? ചുമ്മാ..സുഖാണോന്ന് അന്വേഷിക്കാനാ.. :)

രാജന്‍ വെങ്ങര said...

വീണ്ടും സ്കോര്‍ ചെയ്തിരിക്കുന്നു...വ്യത്യസ്ഥമായിട്ടുണ്ട് വിഷയവും അവതരണവും.

രാജന്‍ വെങ്ങര said...

“ഒരു ജാതി,ഒരു മതം,ഒരു ദൈവം” അതു അവനവന്റെതുമാത്രം മതി എന്നാണല്ലെ.. ഗുരുദേവന്‍ പറഞ്ഞതു?

മൊട്ടുണ്ണി said...

നൂറ്‌ തികക്കാന്‍ ഇതാ ഒരു അവസരം:)

അരുണ്‍ കരിമുട്ടം said...

ബിനോയ്, അരീക്കോടന്‍:നന്ദി:)
സ്വപ്ന ജീവി:കോഴിക്കോട് എനിക്ക് എന്നും തന്നത് നല്ല ഓര്‍മ്മ മാത്രമാ:)
മുഫാദ്:നന്ദി:)
നന്ദേട്ടാ: ഒന്ന് കെട്ടിയതല്ലേ, അത് പോരെ??
രാജേട്ടാ:ഹ.ഹ..ഹ നന്ദി:)
മൊട്ടുണ്ണീ:സഹകരണം വീണ്ടും പ്രതീക്ഷിച്ച് കൊണ്ട്..

കൂട്ടുകാരൻ said...

അരുണ്‍ ചേട്ടാ, എന്തൊക്കെ ആയാലും സംഭവം നേരില്‍ കാണ്ടത് പോലൊരു തോന്നല്‍ വായിച്ചു കഴിഞ്ഞപ്പോള്‍ ഉണ്ട്...അതും സരസമായി...കൊള്ളാം.

vinus said...

രസിച്ചു വായിച്ചുട്ടോ കായംകുളം സൂപ്പര്‍ഫാസ്റ്റ്ല് ഞാനും ഒരു സീസണ്‍ ടിക്കറ്റ്‌ എടുത്തു.വായിച്ചു വരുന്നതിനിടയില്‍ ഞാനും എപ്പഴോ പ്രിയംവദയെ സ്വപ്നം കണ്ടു കൊലച്ചതി ആയി പോയി കേട്ടോ

വീകെ said...

അരുൺ അരുണായാ മതി.
മറ്റൊരാളാവണ്ടാ...
കഥ കലക്കി..

ആശംസകൾ.

poor-me/പാവം-ഞാന്‍ said...

"ബന്‍ഗളുരു മത്തു കൊഴിക്കോടു കോഴിക്കോടു മത്തു ബന്‍ഗളുരു ". we got two big things in common but in reverse order! കോഴിക്കോടു കാലത്തേ ജീവിതത്തില്‍ താങ്കള്‍ അമ്മയെ കൂടെ താമസിപ്പിച്ചിരുന്നെങ്കില്‍ അമ്മയുടെ കോഴിക്കോടിനെ കുറിച്ചുള്ള പൂര്‍വ്വ ഗ്രാഹ്യത പാടെ തെറ്റാണെന്നു തെളിയിക്കാമായിരുന്നു. ഒരു ആറു മാസം കൊണ്ടെ അണ്ണന്റെ മാതാ പിതാക്കള്‍ കോഴിക്കോടുമായി സ്നേഹത്തിലായിപ്പോയേനെ....
പിന്നെ ഒരു ശരാശരി കായംകുളംകാരി "നായര്‍ "അമ്മയെ ഞെട്ടിക്കാന്‍ പോന്ന ഒരു വാര്‍ത്ത ഞാന്‍ പറയട്ടെ മലബാറില്‍ നായന്‍മാര്‍ക്കിടയില്‍ സ്ത്രീധന സമ്പ്രദായം അങനെ ഇല്ല.പിന്നെ ഈ ലക്കത്തിലാണോ കഴിഞ ലക്കത്തിലായിരുന്നോ പഞ്ച് കൂടുതല്‍ എന്നു ചൊദിച്ചാല്‍ ഞാന്‍ പറയില്ല .വെറുതെ എന്തിനു ശത്രുക്കളെ സൃഷ്ടിക്കണം!

എന്റെ ഒരു മുന്‍ ...മുന്‍ പോസ്റ്റിങിനുള്ള കമന്റില്‍ മദ്യപാനികള്‍ക്കെതിരായി താങ്കള്‍ ഘോര ഘോരം എഴുതിയതും ഇത്തരുണത്തില്‍ പ്രസ്താവ്യമെത്രെ!

വയനാടന്‍ said...

"ഓ പ്രിയ പ്രിയാ..
എന്‍ പ്രിയാ പ്രിയാ.."

അത് കേട്ടതും ഞാന്‍ ഷംസുദീനോട് സന്തോഷത്തോട് ചോദിച്ചു:
"ആരാ അളിയാ യന്ത്രങ്ങള്‍ക്ക് ഹൃദയമില്ലന്ന് പറഞ്ഞത്??"


കിടു അരുൺ കിടൂ

ചിതല്‍/chithal said...

കലക്കിട്ടോ. എന്തെങ്കിലും ഗുലുമാല്‍ ഉണ്ടാവും എന്നറിയാമായിരുന്നു. പക്ഷെ ഇത്രേം ഉണ്ടാവും എന്നു കരുതിയില്ല.

ഞാന്‍ വിചാരിച്ചത്‌, വല്ല നേഴ്സറിയിലും പഠിക്കുന്ന കുട്ടിയാവും പ്രിയംവദ എന്നായിരുന്നു.

(പോസ്റ്റിന്റെ തുടക്കത്തിലെ ആ സ്റ്റേറ്റ്‌മന്റ്‌ - അവള്‍ ഈ ലോകം വിട്ട്‌ പോയി എന്നത്‌ - അപ്പൊ കുറച്ച്‌ നൊമ്പരമുണ്ടാക്കി)

ആട്ടെ, വേലക്കാരി പ്രിയ തലയില്‍ കേറിയോ?

ഒരു സംശയം കൂടി - പ്രിയംവദയെ സൂപ്പര്‍മാര്‍ക്കെറ്റില്‍ കയറ്റും, അല്ലേ? തൃശൂരില്‍ അതേത്‌ സൂപ്പര്‍മാര്‍ക്കറ്റ്‌?

വിനുവേട്ടന്‍ said...

എന്തായാലും പ്രിയംവദയെ സ്വപ്നം കണ്ട്‌ കുറേനാളുകളെങ്കിലും എല്ലാവരും മര്യാദക്കുട്ടപ്പന്മാരായല്ലോ... ഒരു ശുനക വിചാരിച്ചാലും മനുഷ്യരെ നന്നാക്കാന്‍ പറ്റുമെന്ന് ഇപ്പോള്‍ മനസ്സിലായി... ഹി ഹി ഹി ...

അരുണ്‍ഭായ്‌... ഞാന്‍ വെക്കേഷന്‍ കഴിഞ്ഞ്‌ തിരിച്ചെത്തീട്ടോ...

raadha said...

അല്ല മാഷെ, എനിക്കിപ്പോഴും മനസ്സിലായിട്ടില്ല..എന്തുവാ 'കാതര' എന്ന വാക്ക് കൊണ്ട് സേവ്യര്‍ ഉദ്ദേശിച്ചത്? ഹ ഹ. പോസ്റ്റ്‌ വായിച്ചു കഴിഞ്ഞപ്പോള്‍ അത് പട്ടി എന്ന വാക്കല്ല എന്ന് മനസ്സിലായി.. :)
പോസ്റ്റ്‌ കലക്കീട്ടോ.

സന്തോഷ്‌ പല്ലശ്ശന said...

മുഴുവന്‍ വായിച്ചു കഴിഞ്ഞപ്പോ ആദ്യം കൊടുത്ത സ്റ്റേറ്റുമെന്‍റെ ഒന്നൂടെ ഒന്നു വായിച്ചു.... പാവം പ്രിയംവദ... ശുനകയെന്നാലും അവള്‍ ഈ ജന്‍മത്തില്‍ ഈ സുന്ദരകില്ലാടികളുടെ സ്വപനനായികയായല്ലൊ.... പോസ്റ്റ്‌ നന്നായി പതിവുപോലെ

SunilKumar Elamkulam Muthukurussi said...

kaatharE neeyen_munnill.. enn uRakke paaTT paaTiyappOL, achan dEShyappeTT paRanju "kaadaRalla, muhammadaaliyaa, shut up" enn.

kaatharE....
-S-

നായര്‍ സാബ് said...

അതെന്തുവാടേയ് നീ ലേഡി ഡോക്റ്ററെയെടുത്ത് പട്ടിക്കുട്ടിയുടെ മുന്നേ പ്രതിഷ്ഠിച്ചത്? ഞ്യായ് അന്നു കമന്റിയതു പിണക്കമായാ ചക്കരേ?

വിട്ടുകള, അണ്ണന് നീ നന്നാവാന്‍ വേണ്ടിയല്ലെരേ പറയണത്. ബോഞ്ചി വെള്ളങ്ങളൊക്കെ മോന്ത് തോനെ നല്ല പ്വാസ്റ്റുകളുമായി വാ, അണ്ണയ് യിപ്പ് പ്വാണു കെട്ട

അ ഒരു കാര്യം, കട്ടൌട്ട് വച്ച് യവടേലും ഇനി പോസ്റ്റിയാ, ങ്ഹാ പറഞ്ഞേക്കാം ഈ അണ്ണന്റെ സൊബാവങ്ങളു മാറും ക്യാട്ട

നായര്‍ സാബ് said...

വോ, ഇപ്പഴാ കണ്ടത് , പല അണ്ണന്‍മാര്‍ക്കും ക്യാതര” എന്നയിന്റെ അര്‍ത്ഥം അറീയാമ്മേലാല്ലേ. ഹിഹി, എന്തുവാടേയ് നീയൊക്കെ മലയാളം മീഡിയത്തില്‍ അല്ല്യോ പഠിച്ചത്?

കാതര എന്നാല്‍, കാത് അരയായിട്ടുള്ളവള്‍, അതായത്, പകുതി മാത്രം കാതോടു കൂടിയവള്‍

പ്യ്ലുംര്ദിയ്യംവ്ടതേടെ കാതിന്റെ മറ്റേ പാതി യേതേലും പട്ടി കടിച്ചോണ്ടു പ്വായിക്കാണും, പാവം

അല്ലാതെന്തരു?

ഭായി said...

അരുണേ....
വായിക്കാന്‍ വൈകിയതില്‍ ഖേദിക്കുന്നു!!!
സംഗതി കലക്കി..നായകളുടെയൊക്കെ ഒരു ഡിമാന്ടേ.....!!!ഹല്ല പിന്നെ..

poor-me/പാവം-ഞാന്‍ said...

Failed to hear anything from you since 01-10-09.
Any "good news" from your side?

nalini said...

വളരെ മനോഹരമായിട്ടുണ്ട് എല്ലാ പോസ്റ്റും വായിച്ചു!!നല്ല ഒഴുക്കുള്ള കോമഡി..ആശംസകൾ!!

Readers Dais said...

അരുണ്‍ ,
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ..ഈ ബ്ലോഗില്‍ അരുണ്‍ ഇങ്ങനെ തന്നേ പോസ്റ്റും ..ആ ഇത് സത്യം..സത്യം...സത്യം എന്താ അങ്ങിനെയല്ല ?
പിന്നെ യന്ത്രങ്ങളുടെ ഹൃദയം കണ്ടു പിടിച്ചതിനു വല്ല നോബല്‍ സമ്മാനവും കിട്ടുമോ ?, കിട്ടിയില്ലെങ്കില്‍ ഞാന്‍ ഒരു സമ്മാനം തരാം കേട്ടോ.
ഏതായാലും പോസ്റ്റ്‌ നന്നായി അരുണ്‍ ആഗ്രഹിച്ചത്‌ പോലെ വായനക്കാരന് രംഗങ്ങള്‍ മനസ്സില്‍ കാണാന്‍ കഴിയുന്നുണ്ട് ....ആശംസകള്‍

Arun G S said...

പ്രിയംവദ കാതരയല്ല കൂതര്‍യാ !!!! അടിപൊളി പോസ്റ്റ്‌! :)

തൃശൂര്‍കാരന്‍ ..... said...

:-)

അരുണ്‍ കരിമുട്ടം said...

കൂട്ടുകാരന്‍,
വിനസ്,
വീകെ,
പാവം ഞാന്‍,
വയനാടന്‍,
ചിതല്‍,
വിനുവേട്ടന്‍,
രാധ,
സന്തോഷ്,
സുനില്‍,
നായര്‍സാബ്,
ഭായി,
പാവം ഞാന്‍,
നളിനി,
റീഡേഴ്സ് ഡയസ്,
അരുണ്‍,
തൃശൂര്‍ക്കാരന്‍
: എല്ലാവര്‍ക്കും നന്ദി :)

പിപഠിഷു said...

ചേട്ടോ!! ഷോര്‍ട്ട് ഫിലിം ഒക്കെ ആയി കഴിഞ്ഞു അതില്‍ ചേട്ടന്റെ പേര് മുങ്ങി പോവോ? മനു കഥകള്‍ ഇപോ തന്നെ കുറെ ഫോര്‍വേഡ് ആയി കിട്ടിയിടുണ്ട്. പേരൊക്കെ വെട്ടി മാറ്റിയിട്ട് :)

Unknown said...
This comment has been removed by the author.
Unknown said...

ചേട്ടാ, പ്രിയംവദ കാതരയല്ല എന്നാ പോസ്റ്റ്‌ കണ്ടു. യു ട്യൂബ് കമന്‍റ് ശരിയാകുമോ?? ആ ഷോര്‍ട്ട്ഫിലിം ആരേലും ഒന്നുടെ ഷെയര്‍ ചെയ്താല്‍ സ്പ്ളിറ്റ് ആകും കമന്‍റുകള്‍..........///.........................................-..., എല്ലാം കൂടെ ചേട്ടന് വായിക്കാന്‍ പറ്റിയെന്നു വരില്ല.. ഞാന്‍ ഷോര്‍ട്ട്ഫിലിം കണ്ടു, നന്നായിട്ടുണ്ട്. അഭിവാദനങ്ങള്‍.. ..

ajith said...

സൂപ്പര്‍
കഥയും ഫിലിമും

Unknown said...

നന്നായിരിക്കുന്നു ചേട്ട ... "പ്രിയംവദ കാതരയാണോ ??"(കായംകുളം സൂപ്പർഫാസ്റ്റിൽ കയറുന്നത് ആദ്യമായിട്ടാണെ ) ... വയിച്ച എല്ലാ പോസ്റ്റുകൾക്കും "ലൈക്‌"....കായംകുളം സൂപ്പർഫാസ്റ്റ് നീണാൾ വാഴട്ടെ ....

ചിത്രങ്ങള്‍ക്ക് കടപ്പാട് : എന്നോട്, എന്‍റെ സുഹൃത്തുക്കളോട്, ഗൂഗിളിനോട്, പിന്നെ ആ ചിത്രം പ്രസിദ്ധീകരിച്ചവരോട്...
ഈ ബ്ലോഗിന്‍റെ ഹെഡര്‍ തയ്യാറാക്കി തന്ന ബ്ലോഗര്‍ രസികനു നന്ദി രേഖപ്പെടുത്തുന്നു..
മറ്റ് ബ്ലോഗുകളിലേക്കുള്ള ലിങ്ക് തയ്യാറാക്കി തന്ന രായപ്പനു നന്ദി രേഖപ്പെടുത്തുന്നു..
ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും നന്ദി, സമയം കിട്ടുമ്പോള്‍ വീണ്ടും വരണേ..

© Copyright
All rights reserved
Creative Commons License
Kayamkulam Superfast by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com